തിരുവനന്തപുരം:'വീ ലേണ്‍ ടു സേര്‍വ്...' സംസ്ഥാന സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റിന്‍റെ ആപ്‌ത വാക്യമാണിത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം കാണാന്‍ അനന്തപുരിയിലെത്തുന്ന ഏതൊരാള്‍ക്കും ഈ ആപ്‌തവാക്യം ഇവർക്ക് നൂറ് ശതമാനം ചേരുന്നതെന്ന് തോന്നും.
കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് ഏത് സഹായത്തിനും സദാ കര്‍മനിരതരായുണ്ട് എസ്‌പിസി കേഡറ്റുകള്‍. കലോത്സവ നഗരിയില്‍ 24 മണിക്കൂറും ഈ കുട്ടി പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റ് ജില്ലകളില്‍ നിന്നായി കലോത്സവ നഗരിയിലേക്ക് എത്തുന്നവര്‍ക്ക് എല്ലാ വിധ സഹായത്തിനും എസ്‌പിസി മുന്നിലാണ്. തികഞ്ഞ അച്ചടക്കത്തോടും ആത്മാര്‍ഥതയോടുമുള്ള എസ്‌പിസി കേഡറ്റുകളുടെ സേവനം അഭിനന്ദനാര്‍ഹമാണെന്ന് കലോത്സവ നഗരിയിലെത്തുന്ന എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
Also Read:കലാ വേദിയിലെ ആദ്യ മോഹിനി; നിത്യ ശ്രീക്ക് ഇത് അസുലഭ ഭാഗ്യം