തിരുവനന്തപുരം :കലയെ ചേർത്തു പിടിച്ച, കലയുടെ മക്കൾക്ക് സംരക്ഷണം ഒരുക്കിയ അനന്തപുരിക്ക് നന്ദി... പല ജില്ലകളിൽ നിന്നായി വണ്ടി കയറിയ മത്സരാർഥികളെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് തിരുവനന്തപുരം സ്വീകരിച്ചത്. കയ്യും മെയ്യും മറന്നു കലോത്സവത്തെ ആഘോഷമാക്കുകയായിരുന്നു തിരുവനന്തപുരത്തുകാർ.
പൊലീസുകാരുടെ കൃത്യമായ ഇടപെടലിൽ ഗതാഗതവും സുഗമമായി നടന്നു. ഓട്ടോ, ടാക്‌സി തൊഴിലാളികളുടെയും വിവിധ സംഘടനകളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും മറ്റു സർക്കാർ ജീവനക്കാരുടെയും പങ്ക് വളരെ വലുതാണ്. പത്മനാഭനെയും ആറ്റുകാലമ്മയേയും മറ്റു പല തീർഥാടന കേന്ദ്രങ്ങളും തൊഴുതാണ് പലരും മടങ്ങിയത്. മാനവീയത്തിൽ കഥകൾ പറഞ്ഞും കനകക്കുന്നു കൊട്ടാരത്തിൽ സമയം ചെലവഴിച്ചും സെക്രട്ടേറിയറ്റിന്‍റെ രാത്രികാല ദൃശ്യങ്ങളും കണ്ടു മടങ്ങുമ്പോൾ തിരുവനന്തപുരത്തിന്‍റെ കാഴ്‌ചകൾ കുറച്ചെങ്കിലും ആസ്വദിച്ചു എന്ന സന്തോഷം.