കേരളം

kerala

ETV Bharat / education-and-career

വിദ്യാർഥികൾക്കായി പട്ടികജാതി വികസന വകുപ്പിന്‍റെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി; അപേക്ഷയുടെ വിശദ വിവരങ്ങള്‍

പട്ടികജാതി വികസന വകുപ്പിന്‍റെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി 2024-2025 അധ്യായന വർഷത്തിലെ അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.

SCHEDULED CASTE SPECIAL INCENTIVE  SC STUDENTS SCHOLARSHIP  പട്ടികജാതി വിദ്യാർഥി സ്‌കോളർഷിപ്പ്  പട്ടികജാതി വികസന വകുപ്പ്
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

തിരുവനന്തപുരം : 2024-2025 അധ്യായന വർഷത്തിലെ പട്ടികജാതി വികസന വകുപ്പിന്‍റെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023 - 24 അധ്യായന വർഷം നടന്ന എസ്‌എസ്‌എൽസി, പ്ലസ് ടു, വിഎച്ച്എസ്‌സി,ഡിപ്ലോമാ, TTC (D Ed), പോളിടെക്‌നിക്, ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ പി.ജി തുടങ്ങിയ കോഴ്‌സുകൾക്ക് നടത്തിയ പരീക്ഷയിൽ ഉയർന്ന മാർക്ക്/ഗ്രേഡ് വാങ്ങി പാസായ എസ്‌സി വിദ്യാർഥികൾക്കു മാത്രമേ 2024-25 ലെ പദ്ധതി പ്രകാരം സ്കോളർഷിപ്പ് അനുവദിക്കുകയുള്ളൂ.

ഒന്നാം ഘട്ടത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി 15/10/2024. ഈ ഒന്നാം ഘട്ടത്തിൽ അപേക്ഷിക്കുവാൻ കഴിയാത്തവർക്കായി 01/12/2024 മുതൽ 15/01/2025 വരെ രണ്ടാം ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്.e-grantz 3.0 സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഓൺലൈനിൽ അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്‍റ് ഔട്ട് എടുത്ത് അപേക്ഷകൻ ഒപ്പിട്ടതും; അസൽ മാർക്ക് ലിസ്റ്റിന്‍റെ കോപ്പിയും (റിസൽട്ട് പ്രഖ്യാപന സമയത്ത് ലഭിച്ച കമ്പ്യൂട്ടർ പ്രിന്‍റല്ല ) ഓൺലൈനായി അപേക്ഷ അയച്ച ബ്ലോക്ക് / മുനിസിപ്പൽ / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക. അപേക്ഷിക്കുന്ന വിദ്യാർഥിക്ക് എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് ബി- ഗ്രേഡെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

കുറിപ്പ്

1)പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള അപേക്ഷകളിൽ ജാതി വിവരങ്ങൾ e-district സംവിധാനത്തിലൂടെ ഓൺലൈനായിട്ടാണ് വാലിഡേറ്റ് ചെയ്യുന്നത്. മാന്വലായി മാത്രം ജാതി സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുള്ള വിദ്യാർഥികൾ പ്രസ്‌തുത മാന്വൽ ജാതി സർട്ടിഫിക്കറ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസ്/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേനെ വാലിഡേ വാലിഡേറ്റ് ചെയ്‌ത് ഡേറ്റാ കാർഡ് ജനറേറ്റ് ചെയ്യേണ്ടതും, ഡേറ്റാ കാർഡിലെ നമ്പരും കോഡും ഉപയോഗിച്ച് ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്.

2) പത്താം ക്ലാസ് / പ്ലസ്‌ടു സംസ്ഥാനത്തിനകത്ത് സർക്കാർ / എയ്‌ഡഡ് സ്‌കൂളുകളിലും MRS ലും സ്റ്റേറ്റ് സിലബസിൽ പഠിച്ചവർക്കു മാത്രമാണ് ഈ പദ്ധതി പ്രകാരം തുക അനുവദിക്കുന്നത്.

3) ഡിപ്ലോമാ കോഴ്‌സുകൾ 2 വർഷം കാലാവധിയുള്ളതും AICTE അംഗീകാരമുള്ളതുമായ റഗുലർ മെട്രിക് ഡിപ്ലോമാ കോഴ്‌സുകൾക്ക് മാത്രമാണ് ഈ പദ്ധതി പ്രകാരം തുക അനുവദിക്കുന്നത്.

4)പ്രത്യേകമായി പരാമർശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുള്ള മറ്റെല്ലാ കോഴ്‌സുകൾക്കും Special Incentive Scheme പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിന് പ്രസ്‌തുത കോഴ്‌സ് e - grantz മാനദണ്ഡപ്രകാരം സ്കോളർഷിപ്പിന് അർഹതയുള്ളതായിരിക്കണം.

5) മാർക്കും ഗ്രേഡും ഒന്നിച്ചു രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകളിൽ മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും അർഹത നിർണയിക്കുക.

Also Read : സര്‍ക്കാര്‍ സഹായത്തോടെ എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു - Unnati Vision For SC Students

ABOUT THE AUTHOR

...view details