കേരളം

kerala

ETV Bharat / education-and-career

കുസാറ്റില്‍ ഒഴിവുകള്‍; പ്രോജക്‌ട് അസിസ്‌റ്റന്‍റ് പോസ്റ്റ് ഡോക്‌ടറല്‍ ഫെല്ലോ തസ്‌തികളിലേക്കാണ് ഒഴിവുകള്‍ - Post Doctoral Fellow Vacancy

പ്രോജക്‌ട് അസിസ്‌റ്റന്‍റ് പോസ്റ്റ് ഡോക്‌ടറല്‍ ഫെല്ലോ തസ്‌തികളിലേക്ക് തല്‍പര്യമുള്ളവര്‍ ജനുവരി 24 ന് നടക്കുന്ന വാക്ക് -ഇന്‍ - ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അധ്യാപന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

CUSAT  project assistant vacancy in cusat  Post Doctoral Fellow Vacancy  അഭിമുഖം ജനുവരി 24 ന്
Project Assistant And Post Doctoral Fellow Vacancy in Cusat

By ETV Bharat Kerala Team

Published : Jan 22, 2024, 7:15 PM IST

കൊച്ചി: കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ നാനോമെറ്റീരിയല്‍സ് ആന്‍റ് ഡിവൈസസി (ഐയുസിഎന്‍ഡി)ല്‍ റൂസയുടെ ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടില്‍ പ്രോജക്ട് അസിസ്റ്റന്റ് (ലെവല്‍ -1), പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ എന്നിവരെ നിയമിക്കുന്നതിന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

നാല് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് ഐയുസിഎന്‍ഡിയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യതയും മറ്റ് വിശദ വിവരങ്ങളും വിവരങ്ങളും www.cusat.ac.in ല്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക് 0482-2862428 (പ്രിന്‍സിപ്പള്‍ ഓഫീസര്‍, ഡോ. സുജ ഹരിദാസ്) എന്ന നമ്പറില്‍ ബന്ധപ്പെടാം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ഗസ്റ്റ് ഫാക്കല്‍റ്റികളെ നിയമിക്കുന്നു. അപ്ലൈഡ് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് ഡിവിഷനിലാണ് ഒഴിവുള്ളത്. ബോട്ടണി സുവോളജി വിഷയങ്ങളില്‍ ബി എസ്സി ബിരുദവും എന്‍വയറണ്‍മെന്‍റ് സയന്‍സില്‍ എം എസ് സി യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അധ്യയന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകളും സഹിതം ജനുവരി 31 നകം അപേക്ഷിക്കണം. അപേക്ഷകള്‍ ashodsoe@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ചു നല്‍കണം.

ABOUT THE AUTHOR

...view details