കേരളം

kerala

ETV Bharat / education-and-career

ജെഇഇ മെയിൻ ഓൺലൈൻ അപേക്ഷ തീയതി നീട്ടി; മാർച്ച് 4 വരെ അപേക്ഷിക്കാം - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ

രാജ്യത്തെ പ്രധാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാം മെയിൻ ഓൺലൈൻ അപേക്ഷ തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി

NTA  JEE MAIN  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ  എൻട്രൻസ് എക്‌സാം
NTA Extended The Online Registration Date Of JEE MAIN

By ETV Bharat Kerala Team

Published : Mar 3, 2024, 6:21 PM IST

രാജസ്ഥാൻ: രാജ്യത്തെ പ്രധാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാം മെയിൻ (JEE MAIN 2024) ൻ്റെ ഓൺലൈൻ അപേക്ഷ തീയതി നീട്ടി. ഏപ്രിൽ സെഷനിലേക്കുള്ള റെജിസ്ട്രേഷൻ തീയതി മാർച്ച് 4 വരെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീട്ടിയത് (NTA Extended The Online Registration Date Of JEE MAIN). നേരത്തെ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 2 വരെയായിരുന്നു.

മാർച്ച് നാല് രാത്രി 10.50 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് കോട്ട വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ അറിയിച്ചു. എന്നാൽ രാത്രി 11:50 വരെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയവയിലൂടെ ഓൺലൈനായി പരീക്ഷ ഫീസ് അടക്കാൻ കഴിയും.

ഓൺലൈൻ അപേക്ഷകളിലെ പിഴവുകൾ തിരുത്താനും സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് 6, 7 തീയതികളിൽ തങ്ങളുടെ ഓൺലൈൻ അപേക്ഷയിലെ പിഴവുകൾ തിരുത്താമെന്ന് ദേവ് ശർമ്മ പറഞ്ഞു.

പിഴവുകൾ തിരുത്താനായി വിൻഡോ തുറക്കും. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ +91-11-40759000 എന്ന നമ്പറിലേക്ക് വിളിക്കുകയോ jeemain@nta.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യാം. ഇതിനു പുറമെ www.nta.ac.in or https://jeemain.nta എന്നീ വെബ്‌സൈറ്റ് സന്ദർശിക്കാനും എൻ ടി എ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details