കേരളം

kerala

ETV Bharat / education-and-career

നീറ്റ് യുജി 2025: ഇക്കുറി സീറ്റ് എണ്ണത്തിൽ വർധന; കണക്കുകൾ ഇങ്ങനെ - NEET UG 2025

2025ലെ നീറ്റ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. എംബിബിഎസിന് ഇക്കുറി 1.2 ലക്ഷത്തിലേറെ സീറ്റുകളിലേക്കാണ് പ്രവേശനം.

MBBS SEATS MAY INCREASED  NEET UG 2025 MBBS SEATS  NEET UG 2025 EXAM DATE  BAMS BUMS BSMS
Over 1.2 Lakh MBBS Seats Up for Grabs In NEET UG 2025 (ETV Bharat)

By ETV Bharat Kerala Team

Published : Jan 30, 2025, 6:51 PM IST

കോട്ട:പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് രാജ്യത്തെഏറ്റവും വലിയ പൊതു പരീക്ഷയാണ് നീറ്റ്. ഇക്കുറി 1.2 ലക്ഷം എംബിബിഎസ് സീറ്റുകളിലെ പ്രവേശനത്തിനായാണ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്‌റ്റ് (NEET-UG) നടത്തുന്നത്. കഴിഞ്ഞ കൊല്ലം 117,950 സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയത്. വന്‍ വര്‍ധനയാണ് ഇക്കുറി സീറ്റുകളില്‍ ഉണ്ടായിട്ടുള്ളത്. പുതിയ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2025ലെ നീറ്റിനുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. 25 ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്‌റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം 24,06,079 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്.

മുന്‍ പതിറ്റാണ്ടിനെ അപേക്ഷിച്ച് എംബിബിഎസ് സീറ്റുകളുടെ എണ്ണത്തില്‍ 107 ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ട്. 2015 ല്‍ 56,908 എംബിബിഎസ് സീറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിനിടെ മാത്രം 20,000 എംബിബിഎസ് സീറ്റുകള്‍ വര്‍ധിച്ചു. 2023 ല്‍ മാത്രം 11650 സീറ്റുകളാണ് വര്‍ദ്ധിപ്പിച്ചത്. എല്ലാ ജില്ലകളിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമെന്ന മോദി സര്‍ക്കാരിന്‍റെ പ്രതിബദ്ധതയായാണ് ഇതിനെ വിലയിരുത്തുന്നത്.

മെഡിക്കല്‍ സീറ്റുകളിലെ വര്‍ധനയെ വിദ്യാര്‍ഥികള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അതേസമയം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളിലും പരിശീലനപരിപാടികളിലും മികവ് പ്രകടിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

2025 നീറ്റ് യുജി ശ്രദ്ധിക്കേണ്ടവ

  • പ്രതീക്ഷിക്കുന്ന പരീക്ഷാ തീയതി: മെയ് 4, 2025
  • രജിസ്‌ട്രേഷന്‍ തീയതി: ഫെബ്രുവരി ആദ്യവാരം രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
  • മൊത്തം സീറ്റുകള്‍: 1.2 ലക്ഷം എംബിബിഎസ്‌ സീറ്റുകള്‍
  • രജിസ്‌റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം: 25 ലക്ഷം കവിയുമെന്ന് പ്രതീക്ഷ

മുന്‍ വര്‍ഷത്തെ കണക്കുകള്‍;

  • രജിസ്‌റ്റര്‍ ചെയ്‌ത വിദ്യാര്‍ഥികളുടെ എണ്ണം:24,06,079
  • പരീക്ഷ എഴുതിയത്:23.33 ലക്ഷം
Yearwise Breakup of MBBS Seats And Registrations (ETV Bharat)

2025 ലെ നീറ്റ് യുജി പരീക്ഷ ഓണ്‍ലൈൻ ആകില്ല. ഒഎംആർ രീതിയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ഒരു ദിവസം ഒരു ഷിഫ്‌റ്റിലാകും പരീക്ഷ എന്നാണ് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി (NTA) അറിയിച്ചിട്ടുള്ളത്. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനം.

എന്‍ടിഎയുടെ കീഴിൽ വരുന്ന എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ഇന്ത്യൻ സിസ്‌റ്റം ഓഫ് മെഡിസിനിലെ BAMS, BUMS, BSMS കോഴ്‌സുകൾ ഉൾപ്പെടെ ഓരോ വിഷയത്തിലെയും ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത നീറ്റ് ഉണ്ടായിരിക്കുമെന്നും എന്‍ടിഎ പ്രഖ്യാപിച്ചു. നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതിക്ക് കീഴിലുള്ള BHMS കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും നീറ്റ് യു ജി യോഗ്യത നേടണമെന്ന് എന്‍ടിഎ അറിയിച്ചു.

Also Read:നീറ്റ് യുജി 2025: രജിസ്ട്രേഷന്‍, സിലബസ്, പരീക്ഷാ തീയതി അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details