എറണാകുളം:മാർക്കറ്റിങ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്‌റ്റിറ്റ്യൂട്ടായ കേരള ഇൻസ്‌റ്റിട്യൂട്ട് ഫോർ എന്‍റ൪പ്രണർഷിപ്പ് ഡവലപ്മെന്‍റ് (KIED), മൂന്ന് ദിവസത്തെ 'മാർക്കറ്റ് മിസ്‌റ്ററി' വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്‌റ്റ് 29 മുതൽ 31 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർ / എക്‌സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
മാർക്കറ്റ് ഐഡന്‍റിഫിക്കേഷനും സ്‌കോപ്പിംഗും മാർക്കറ്റ് സെഗ്മെന്‍റേഷൻ, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ, ലീഡ് പരിവർത്തന പ്രക്രിയ, ഡിജിറ്റൽ മാർക്കറ്റിംഗും സോഷ്യൽ മീഡിയ ഇടപെടലുകളും, എഐ പ്രാപ്‌തമാക്കിയ മാർക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ- കൊമേഴ്‌സിൽ ഉൽപ്പന്നങ്ങളുടെ ഓൺബോർഡിംഗ്, മാർക്കറ്റിംഗിൽ ആശയവിനിമയത്തിന്‍റെ പ്രാധാന്യം, ടീം ബിൽഡിംഗ് ആന്‍റ് മാനേജ്മെന്‍റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്‍റെ ഫീസ് (കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലന ഫീസ്.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി kied.info > training calender വെബ്സൈറ്റ് സന്ദർശിച്ച് ആഗസ്‌റ്റ് 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/0484 2550322/ 9188922800.
ഡിഗ്രി കോഴ്‌സുകളിൽ സീറ്റ് ഒഴിവ്
ഐഎച്ച്ആർഡിയുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യായനവർഷത്തേക്കുളള ബിഎസ്‌സി കമ്പ്യൂട്ടർ സയ൯സ് ഓണേഴ്‌സ്, ബികോം ഓണേഴ്‌സ് സ്‌പെഷ്യലൈസേഷ൯ ഇ൯ കമ്പ്യൂട്ടർ ആപ്ലിക്കേഷ൯, ബി ഇംഗ്ലീഷ് ആന്‍റ് ലിറ്ററേച്ച൯ ഓണേഴ്‌സ് ബിസിഎ ഓണേഴ്‌സ്, ബിസിഎ ഓണേഴ്‌സ് എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷക൪ കാലിക്കറ്റ് സർവ്വകലാശാലയുടെ ക്യാപ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. താൽപ്പര്യമുളള വിദ്യാർഥികൾ കോളേജ് ഓഫീസുമായി 20.08.2024-ന് മുൻപായി ബന്ധപ്പെടുക.
ഫോൺ : 0480 2816270, 9496119296
സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സ്
എറണാകുളം ജില്ല പഞ്ചായത്തും, പട്ടികജാതി വികസന വകുപ്പും സംയുക്തമായി, പട്ടിക ജാതി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കലൂർ ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിലാണ് കോഴ്‌സ് നടക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി സ്‌റ്റൈപ്പെന്‍റ് ലഭിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ആഗസ്‌റ്റ് 21 നു മുമ്പായി അപേക്ഷിക്കണം. കോഴ്‌സുകളുടെ വിശദാംശങ്ങൾ എ.ഐ അസിസ്‌റ്റഡ് ഡൊമസ്‌റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ, എസ്.എസ്.എൽ.സി, കോഴ്‌സ് കാലാവധി നാല് മാസം. എ.ഐ ഇന്‍റഗ്രേറ്റഡ് വെബ് ഡവലപർ, പ്ളസ് ടു, കാലാവധി അഞ്ച് മാസം. ഡിജിറ്റൽ കണ്ടന്‍റ് ഡവലപർ, പ്ളസ് ടു, കാലാവധി അഞ്ച് മാസം. സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എക്‌സിക്യൂട്ടീവ്, പ്ളസ് ടു (സയൻസ് / കംപ്യൂട്ടർ ), കാലാവധി അഞ്ച് മാസം മാസം. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് വിത്ത് ടാലി, പ്ളസ് ടു, കാലാവധി നാല് മാസം. എ.ഐ അസിസ്‌റ്റഡ് മൾട്ടിഫങ്ഷൻ ഓഫീസ് എക്‌സിക്യൂട്ടീവ്, പ്ളസ് ടു, കാലാവധി അഞ്ച് മാസം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2985252.
ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്മെന്‍റിന് 20 വരെ അപേക്ഷിക്കാം
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്‍റ് എയർപോർട്ട് മാനേജ്മെന്‍റ് പ്രോഗ്രാമിലേക്ക് അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്‍റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നു. അപേക്ഷാ ഫോറവും പ്രോസ്‌പെക്‌ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. ഫോൺ 0471 2570471, 9846033001 . പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്‌റ്റ് 20.
മറൈൻ സ്ട്രക്‌ച്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു
ഐ ടി ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ട്രേഡ് പാസായി വിദേശത്തോ നാട്ടിലോ ഉയർന്ന ജോലി ലക്ഷ്യം വെയ്ക്കുന്നവർക്കായി കേരള ഗവണ്‍മെന്‍റിന്‍റെ ഹയർ എഡ്യൂക്കേഷൻ ഡിപാർട്മെന്‍റിന് കീഴിലുള്ള അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്‌ച്വറൽ ഫിറ്റർ കോഴ്‌സിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചു. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സിന്‍റെ ആദ്യ രണ്ടുമാസ ട്രെയിനിംഗ് അടൂർ ഗവണ്മെന്‍റ് പോളിടെക്‌നിക്ക് കോളേജിലും ബാക്കി നാലു മാസം ട്രെയിനിംഗ് കൊച്ചിൻ ഷിപ്പ്യാർഡിലുമാണ് നടക്കുക. കോഴ്‌സ് വിജയകരമായി പൂർത്തിയക്കുന്നവർക്ക് ഒരു വർഷം കൊച്ചിൻ ഷിപ്പ്യാർഡിൽ പെയ്‌ഡ് അപ്പ്രെന്‍റീസ്ഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദ൯ശിക്കുകയോ7736925907 അല്ലെങ്കിൽ 9495999688 ഫോൺ നമ്പറുകളുമായി ബന്ധപ്പെടുകയോ ചെയ്യാം.
ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്