കെഎസ്ഇബിയിലെ 745 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്‌ടറുടെ ഓഫിസ് അറിയിച്ചു.
അസിസ്റ്റന്‍റ് എഞ്ചിനീയര്‍:അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്‌തികയില്ലെ 40 ശതമാനം ഒഴിവുകള്‍ പിഎസ്‌സി ക്വാട്ടയിൽ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആകെ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. സര്‍വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനവും ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
സബ് എഞ്ചിനീയര്‍:സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്‌തികയില്‍ 30 ശതമാനം പിഎസ്‌സി ക്വാട്ടയിൽ റിപ്പോര്‍ട്ട് ചെയ്യും. 217 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക.
ജൂനിയര്‍ അസിസ്റ്റന്‍റ്/ കാഷ്യര്‍:ജൂനിയര്‍ അസിസ്റ്റന്‍റ്/ കാഷ്യര്‍ തസ്‌തികയില്‍ 80 ശതമാനം പിഎസ്‌സി ക്വാട്ടയിൽ റിപ്പോര്‍ട്ട് ചെയ്യും. 208 ഒഴിവുകൾ ഘട്ടംഘട്ടമായാണ് റിപ്പോർട്ട് ചെയ്യുക.
സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍):സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്‌തികയിൽ സര്‍വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം പേരെ നിയമിക്കും. 131 ഒഴിവുകൾ ഘട്ടംഘട്ടമായി റിപ്പോർട്ട് ചെയ്യും.
ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫിസര്‍:തസ്‌തികയില്‍ 33 ശതമാനം ഒഴിവുകള്‍ പിഎസ്‌സി ക്വാട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യും. 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിയമനം ലഭിക്കുന്നവർക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളിൽ സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതൽ പേർ വിരമിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളിൽ ഘട്ടംഘട്ടമായി നിയമനം നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും കെഎസ്ഇബി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്‌ടർ അറിയിച്ചു.
Also Read:പ്ലസ് ടു കയ്യിലുണ്ടോ?; പൊലീസില്‍ ജോലിയുണ്ട്, സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരം, ഒട്ടേറെ ഒഴിവുകള്‍