തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇനി 40 ദിവസത്തില്‍ താഴെ മാത്രമാണ് സമയം. കൃത്യമായ പഠന രീതി പിന്തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കാന്‍ പറ്റുന്ന ഒരു പൊതു പരീക്ഷയാണ് എസ്എസ്എല്‍സി.
പരീക്ഷയുടെ ചോദ്യപേപ്പറിന്‍റെ പാറ്റേണ്‍ പരിചയപ്പെടുത്തുന്ന ഇടിവി ഭാരതിന്‍റെ പരീക്ഷാ സീരീസിന്‍റെ മൂന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നത് ഹിന്ദി വിഷയമാണ്. ഭാഷാ വിഷയങ്ങളുടെ പരീക്ഷയില്‍ ഓര്‍മ ശക്തിയേക്കാള്‍ മുന്നിട്ടു നില്‍ക്കേണ്ടത് ഭാഷാ പ്രാവീണ്യം തന്നെയാണ്. ഗ്രാമര്‍ പിശകും അക്ഷര തെറ്റുകളും വരുത്താതെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക എന്നത് പ്രധാനമാണ്.
ഉത്തരങ്ങള്‍ പരഗ്രാഫ് തിരിച്ച് എഴുതുന്നതും ഉപന്യാസ ചോദ്യങ്ങളില്‍ തലക്കെട്ട് എഴുതുന്നതും പ്രധാന പോയിന്‍റുകളില്‍ വൃത്തിയായി അടിവരയിടുന്നതുമെല്ലാം അല്‍പ്പം മാര്‍ക്ക് അധികം നേടാനുള്ള സൂത്രപ്പണികളാണ്.
വിഷയത്തിലേക്ക്...
നാല്‍പ്പത് മാര്‍ക്കിന്‍റെ ചോദ്യങ്ങളാണ് ഹിന്ദി വിഷയത്തിലുണ്ടാവുക. 10 മാര്‍ക്ക് ഇന്‍റേണല്‍ അസസ്മെന്‍റ് സ്‌കോറായും ഉണ്ടാകും. ആകെ 50 മാര്‍ക്ക്. 50ല്‍ 15 മാര്‍ക്കാണ് വിഷയത്തില്‍ ജയിക്കാന്‍ വേണ്ടത്. ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം.
ഗ്രേഡ്
ഗ്രേഡ്
റേഞ്ച്
ഗ്രേഡ് വാല്യൂ
ഗ്രേഡ് പൊസിഷന്‍
A+
90 ശതമാനം മുതൽ 100 ശതമാനം വരെ
9
Outstanding
A
80 ശതമാനം മുതൽ 89 ശതമാനം വരെ
8
Excellent
B+
70 ശതമാനം മുതൽ 79 ശതമാനം വരെ
7
Very Good
B
60 ശതമാനം മുതൽ 69 ശതമാനം വരെ
6
Good
C+
50 ശതമാനം മുതൽ 59 ശതമാനം വരെ
5
Above Average
C
40 ശതമാനം മുതൽ 49 ശതമാനം വരെ
4
Average
D+
30 ശതമാനം മുതൽ 39 ശതമാനം വരെ
3
Marginal
D
20 ശതമാനം മുതൽ 29 ശതമാനം വരെ
2
Need Improvement
E
20 ശതമാനത്തിന് താഴെ
1
Need Improvement
ആകെ 19 ചോദ്യങ്ങളാണ് ഹിന്ദി പരീക്ഷയില്‍ ചോദിക്കുക
പാഠഭാഗത്തിലെ ഏതെങ്കിലും കഥയുടെ അംശം തന്നുകൊണ്ട് അതില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഹിന്ദി പരീക്ഷയില്‍ ചോദിക്കാറുണ്ട്. ഒരു മാര്‍ക്കിന്‍റെ ചോദ്യങ്ങളും ഇതേ ഭാഗത്തിനുള്ള തിരക്കഥ എഴുതാനും ചോദ്യങ്ങളുണ്ടാകും. മേല്‍പ്പറഞ്ഞതുപോലെ അക്ഷരത്തെറ്റും ഗ്രാമര്‍ തെറ്റുകളുമില്ലാതെ ഉത്തരമെഴുതാന്‍ ശ്രമിക്കുക. തിരക്കഥയുടെ ഘടന കൃത്യമായി മനസിലാക്കി ആ ഘടനയില്‍ മാത്രം ഉത്തരമെഴുതുക.
പാഠഭാഗം തന്ന് അതില്‍ നിന്ന് അടിസ്ഥാന ഗ്രാമര്‍ ചോദ്യങ്ങളും ചോദിക്കാറുണ്ട്. വാക്യങ്ങള്‍ ശരിയായ രീതിയില്‍ എഴുതാനും മറ്റുമായി ചോദ്യങ്ങളുണ്ടാകാറുണ്ട്. ഒരു മാര്‍ക്കിന്‍റേതായി വിവിധ ചോദ്യങ്ങളുണ്ടാകും. വാര്‍ത്താ റിപ്പോര്‍ട്ട് തയാറാക്കല്‍, സംഭാഷണം, ഡയറി എന്നിവയും ഇതേ ഭഗത്ത് നിന്ന് മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ചിട്ടുണ്ട്. ഇവയുടെയൊക്കെയും ഘടന മനസിലാക്കിവയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്.
പാഠഭാഗങ്ങള്‍ തന്ന് അതുമായി ബന്ധപ്പെട്ട് പോസ്‌റ്റര്‍, അല്ലെങ്കില്‍ വിവിധ സാഹചര്യങ്ങള്‍ തന്നുകൊണ്ട് കത്ത് തയാറാക്കാനുമുള്ള ചോദ്യങ്ങളുണ്ടാകും. ഇവയിലൊക്കെയും ഭാഷയുടെ പ്രാവീണ്യം അത്യാവശ്യമാണ്. 4 മാര്‍ക്കിന്‍റെ ചോദ്യങ്ങളായാണ് ഇവ ഉണ്ടാവുക.
കവിതാ ശകലത്തിന്‍റെ ആശയം വിവരിക്കാനുള്ള ചോദ്യങ്ങളും 4 മാര്‍ക്കിന്‍റേതായി ചോദിക്കാറുണ്ട്. വിവിധ വിഷയങ്ങളില്‍ കുറിപ്പ് തയാറാക്കാനുള്ള ചോദ്യങ്ങളും 4 മാര്‍ക്കിന് ചോദിക്കാറുണ്ട്.