കേരളം

kerala

ETV Bharat / education-and-career

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം - INVITED FOR CONTRACT VACANCIES

താത്‌പര്യമുളള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12ന് മുമ്പ് പരിധിയിലുളള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

SEMI GOVERNMENT INSTITUITIONS  അർധ സർക്കാർ സ്ഥാപനത്തിൽ ഒഴിവ്  LATEST JOB NEWS  JOB VACANCIES IN SEMI GOVERNMENT
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 29, 2024, 9:56 PM IST

എറണാകുളം: വിവിധ അർധ സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് എറണാകുളം ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. പ്രായം 18-45. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 12ന് മുമ്പ് പരിധിയിലുളള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ഒഴിവുകൾ

ഇലക്ട്രീഷ്യൻ:യോഗ്യത - ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെൻ്റേഷനിൽ ഐടിഐ (രണ്ട് വർഷം). ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

ഫിറ്റർ മെക്കാനിക്കൽ:യോഗ്യത - ഐടിഐ/ഐടിസി ഫിറ്റർ/മെക്കാനിക് (റഫ്രിജറേഷൻ ആന്‍ഡ് എയർ കണ്ടിഷനിങ് (രണ്ട് വർഷം). റിപ്പയർ ആന്‍ഡ് മെയ്ൻ്റനൻസ് ഓഫ് പമ്പ്, ഡീസൽ ജനറേറ്റർ, കമ്പ്രസർ, മറൈൻ എഞ്ചി‌നുകൾ/റഫ്രിജറേഷൻ/എയർ കണ്ടീഷനിങ് എന്നിവയിൽ കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

ഫിറ്റർ എഫ്‌ആർപി:യോഗ്യത - ഐടിഐ/ഐടിസി (രണ്ട് വർഷം) കേന്ദ്ര അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എഫ്ആർപി മേഖലയിലെ പ്രവൃത്തിപരിചയം.

അസിസ്റ്റൻ്റ് ബോട്ട് മാസ്റ്റർ:യോഗ്യത - എസ്എസ്എൽസി, പ്ലസ്‌ടു വിത്ത് ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് മൂന്ന് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്, നല്ല കാഴ്‌ച ശക്തി. സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം.

ബോട്ട് ഓപ്പറേറ്റർ:യോഗ്യത - എസ്എസ്എൽസി, പ്ലസ് ടു വിത്ത് ഐടിഐ (മെട്രിക്), മാസ്റ്റർ ക്ലാസ് രണ്ട് സർട്ടിഫിക്കറ്റ് (IV റൂൾസ്, 2022) സ്രാങ്ക്. നല്ല കാഴ്‌ച ശക്തി. സ്രാങ്ക്/ മാസ്റ്റർ ക്ലാസ് മൂന്ന് മേഖലയിലെ ആറ് വർഷത്തെ പ്രവൃത്തി പരിചയം.

ടെർമിനൽ കൺട്രോളർ:യോഗ്യത -എഞ്ചിനീയറിങ് ഡിപ്ലോമ/ബിരുദം (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഇൻസുമെൻ്റേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐടി) ബോട്ട്/ഷിപ്പ്/ഷിപ്പ്യാർഡ്/എച്ച്ടി ഇലക്ട്രിക്കൽ സിസ്റ്റംസ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

എംഎസ്‌സി നഴ്‌സിങ് വിഭാഗത്തിൽ സീറ്റൊഴിവ്:എറണാകുളം ഗവ നഴ്‌സിങ് കോളജിൽ 2024-25 വർഷത്തിൽ എംഎസ്‌സി നഴ്‌സിങ് കോഴ്‌സിൽ സ്പെഷ്യാലിറ്റി മെൻ്റൽ ഹെൽത്ത് നഴ്‌സിങ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ് എന്നിവയിൽ ഒഴിവ്. പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ രേഖകളുമായി ഒക്ടോബർ 30ന് രാവിലെ 11ന് അസൽ രേഖകളുമായി ഗവ നഴ്‌സിങ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് ഹാജരാകണം.

താത്കാലിക ഒഴിവ്:കളമശ്ശേരി ഗവ ഐടിഐ ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലുള്ള ഗവ അഡ്വാൻസ്‌ഡ്‌ വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റം (എവിടിഎസ്) സ്ഥാപനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്‌ടറുടെ താത്കാലിക ഒഴിവുണ്ട്. ഓപ്പറേഷൻ ആന്‍ഡ് മെയിൻ്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എന്ന മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ഓപ്പൺ കാറ്റഗറിയിലാണ് ഒഴിവ്.

യോഗ്യത: മെക്കാനിക്ക് ഡീസൽ/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯സിവിടി സർട്ടിഫിക്കറ്റും ഏഴ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്ക് ഡീസൽ / മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എ൯എസി സർട്ടിഫിക്കറ്റും ആറ് വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ ഓട്ടോമോബൈൽ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്ക്/ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയും പ്രസ്‌തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തന പരിചയവും.

മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ നാലിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എവിടിഎസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ഫോൺ: 8089789828, 0484-2557275

Also Read:യൂണിയന്‍ ബാങ്കില്‍ ബിരുദധാരികള്‍ക്ക് അവസരം; 1500 ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരുടെ ഒഴിവുകള്‍

ABOUT THE AUTHOR

...view details