എറണാകുളം : സ്‌കൂൾ കലോത്സവ മൂല്യനിർണയവുമായി ബന്ധപ്പെട്ട് സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. വിധികർത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനമെന്നാണ് വിമർശനം. കലോത്സവ മൂല്യനിർണയത്തിൽ ദുർഗന്ധമെന്നും വേരുകൾ തേടിപ്പോയാൽ അക്കാര്യം വ്യക്തമാകുമെന്നും കോടതി വിമര്‍ശിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കാൻ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാർഥിയുടെ ഹർജിയിലാണ് ഹൈക്കോടതി വിമർശനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കലോത്സവ മൂല്യനിർണയ പ്രശ്‌നം പരിഹരിക്കാൻ പ്രത്യേക ട്രൈബ്യൂണൽ അനിവാര്യമാണ്. കലോത്സവ പരാതികൾ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്താനാവില്ല. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിക്കണമെന്നും സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.
Read More: കലോത്സവ വിജയികളെ കാത്തിരിക്കുന്ന ട്രോഫികള്‍; ചിത്രങ്ങള്‍ കാണാം - SCHOOL KALOLSAVAM TROPHIES