നാലാം ദിവസം അവസാനിക്കുമ്പോള്‍ തൃശൂർ 960 പോയിന്‍റുകളുമായി മുന്നിൽ. 956 പോയിന്‍റുകളുമായി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. കോഴിക്കോട് 954 പോയിന്‍റുകളുമായി മൂന്നാം സ്ഥാനത്താണ്.
ETV Bharat / education-and-career
Live: കലാമാമാങ്കത്തിന്‍റെ നാലാം നാള്‍; ഇഞ്ചോടിഞ്ച് പോരാട്ടവുമായി ജില്ലകള്‍ - KERALA SCHOOL KALOLSAVAM 2025
![Live: കലാമാമാങ്കത്തിന്‍റെ നാലാം നാള്‍; ഇഞ്ചോടിഞ്ച് പോരാട്ടവുമായി ജില്ലകള്‍ Kerala School Kalolsavam 2025 School Kalolsavam Updates സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്‌കൂള്‍ കലോത്സവം 2025](https://etvbharatimages.akamaized.net/etvbharat/prod-images/07-01-2025/1200-675-23271615-thumbnail-16x9-live.jpg)
Published : Jan 7, 2025, 9:38 AM IST
|Updated : Jan 7, 2025, 3:23 PM IST
തിരുവനന്തപുരം:തലസ്ഥാനത്തെ ഉത്സവ ലഹരിയിലേറ്റി സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിനത്തിലേക്ക്. 24 വേദികളിലായാണ് മത്സരം നടക്കുന്നത്. വിവിധ വേദികളില്‍ ഇന്നും ജനപ്രിയ ഇനങ്ങള്‍ അരങ്ങേറുന്നത് കാലോത്സവത്തിലെ കാണികളുടെ എണ്ണം വര്‍ധിപ്പിക്കും. സംഘനൃത്തം, നാടകം തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ ഇന്ന് അരങ്ങേറും. മുഴുവന്‍ വേദികളിലും രാവിലെ 9.30 ഓടെ തന്നെ മത്സരങ്ങള്‍ ആരംഭിച്ചു. പ്രധാന വേദിയായ നിളയില്‍ രാവിലെ എച്ച്‌എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യവും ഉച്ചയ്‌ക്ക് ശേഷം സംഘനൃത്തവുമാണ് നടക്കുക.
LIVE FEED
നാടക മത്സരം വേദി രണ്ടിൽ തുടരുന്നു. രണ്ടു നാടകങ്ങള്‍ കൂടി ഇനിയും അരങ്ങിലെത്താനുണ്ട്. ബാക്കി വേദികളിലെ മത്സരങ്ങള്‍ പൂർത്തിയായി.
19 വേദികളിലെ മത്സരം അവസാനിച്ചു. 6 വേദികളിൽ മത്സരം തുടരുന്നു. വേദി 1 സെൻട്രൽ സ്റ്റേഡിയത്തിൽ സംഘനൃത്തം, വേദി 3 ൽ നാടകം, വേദി 6 ൽ വൃന്ദവാദ്യം, വേദി 9 ൽ അറബിക് നാടകം, വേദി 14 ൽ ഗാനാലാപനം (സംസ്‌കൃതം) എന്നീ മത്സരങ്ങള്‍ തുടരുന്നു.
കലോത്സവം നാലാം നാള്‍ അവസാനിക്കാറാകുമ്പോള്‍ പോയിന്‍റു നിലയിൽ തൃശൂർ ഒന്നാം സ്ഥാനത്ത്. 925 പോയിന്‍റുകളാണ് തൃശൂരിന് നിലവിലുള്ളത്. ഇതുവരെ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന കണ്ണൂർ 923 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 921 പോയിന്‍റുമായി പാലക്കാട് ആണ് മൂന്നാം സ്ഥാനത്ത്.
ഓട്ടന്‍ തുള്ളൽ മത്സരത്തിൽ നിന്നും...
രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാറിമറിയുമ്പോഴും മാറ്റമില്ലാതെ ഒന്നാം സ്ഥാനത്ത് തുടർന്ന് കണ്ണൂർ. 877 പോയിന്‍റുകളാണ് കണ്ണൂരിന്. 875 പോയിന്‍റുകളുമായി തൃശൂരും 873 പോയിന്‍റുകളുമായി പാലക്കാടും തൊട്ടുപുറകെയുണ്ട്.
അട്ടിമറി മുന്നേറ്റവുമായി മാനന്തവാടി
മികച്ച സ്‌കൂളിനായുള്ള മത്സരത്തിൽ ഹൈസ്‌കൂള്‍ വിഭാഗത്തിൽ വലിയ മുന്നേറ്റം നടത്തി വയനാട് മാനന്തവാടി എം ജി എം എച്ച് എസ് സ്‌കൂള്‍. കാസർകോട് ദുർഗ എച്ച് എസ് എസിനെയും പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലത്തെയും ബഹുദൂരം പിന്നിലാക്കിയാണ് 86 പോയിന്‍റുമായി മാനന്തവാടിയുടെ അട്ടിമറി മുന്നേറ്റം. ദുർഗ എച്ച് എസ് എസിന് 61 പോയിന്‍റും ബി എസ് എസ് ഗുരുകുലത്തിന് 55 പോയിന്‍റുമാണ് നിലവിൽ നേടാനായിരിക്കുന്നത്. അതേസമയം ഹയർ സെക്കന്‍ററി വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം ആധിപത്യം തുടരുകയാണ്.
വേദി മൂന്നിൽ നാടക മത്സരങ്ങള്‍ വൈകുന്നു. 18 നാടകങ്ങളിൽ 9 എണ്ണം മാത്രമേ ഇതുവരെ അരങ്ങിലെത്തിയിട്ടുള്ളൂ. മത്സരം തീരാന്‍ രാത്രി ഏറെ വൈകാന്‍ സാധ്യത.
ചരിത്രത്തിലാദ്യമായി ഗോത്ര കലകൾ
849 പോയിന്‍റുമായി തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം ഒന്നാം സ്ഥാനത്ത് തുടരുന്നു. 845 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി നിൽക്കുമ്പോള്‍ 841 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ആണ്.
പ്രധാന വേദിയിൽ സംഘ നൃത്ത മത്സരം പുരോഗമിക്കുന്നു.
പ്രധാന വേദിയിൽ സംഘ നൃത്ത മത്സരം പുരോഗമിക്കുന്നു.
ഇഞ്ചോടിഞ്ച്
ആവേശം മുറുകി സ്വർണക്കപ്പിനായുള്ള പോരാട്ടം. കണ്ണൂരും തൃശൂരും വിട്ടുകൊടുക്കാതെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് മലപ്പുറം കൂടി ചിത്രത്തിലേക്കെത്തുന്ന കാഴ്‌ചയാണ് അവസാന ദിവസത്തേക്കടുക്കുമ്പോള്‍ കാണുന്നത്.
മത്സരങ്ങള്‍ പുരോഗമിക്കുന്നു
കലോത്സവം നാലാം ദിവസം പകുതി പിന്നിടുമ്പോള്‍ 249 ഇൽ 200 മത്സരങ്ങളും പൂർത്തിയായി. 49 മത്സരങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിൽ 39 മത്സരങ്ങള്‍ ഇന്ന് നടക്കും.
ഒപ്പത്തിനൊപ്പം
കലാമാമാങ്കം അവസാന ദിവസത്തിലേക്ക് അടുക്കുമ്പോള്‍ സ്വർണക്കപ്പിനായുള്ള പോരാട്ടം മുറുകുകയാണ്. 773 പോയിന്‍റുകളുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃശൂരും കണ്ണൂരും നടത്തുന്നത്. 769 പോയിന്‍റുകളുമായി കോഴിക്കോടും 765 പോയിന്‍റുകളുമായി പാലക്കാടും തൊട്ടുപുറകെയുണ്ട്.
അരങ്ങില്‍ കോഴിക്കോട് നിന്നുള്ള ശ്വാസം നാടകം
കലോത്സവ വേദിയില്‍ നിന്നുള്ള നാടകത്തിന്‍റെ ദൃശ്യം
വേദി 12ല്‍ നാടന്‍ പാട്ട് മത്സരം
വേദി 1ല്‍ ഭരതനാട്യം തുടരുന്നു:
നാടക മത്സരം ആരംഭിച്ചു:
ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അപ്പീലിലൂടെ എത്തിയവര്‍ അടക്കം 17 ടീമുകള്‍. വഴുതക്കാട് ടാഗോര്‍ തിയേറ്ററിലെ വേദിയില്‍ മത്സരം ആരംഭിച്ചു.
വേദി 15ല്‍ ഇരുള നൃത്തം അരങ്ങേറുന്നു
വേദി 2ലെ കുച്ചിപ്പുടി മത്സരം
മത്സരങ്ങള്‍ക്ക് തുടക്കമായി:
വേദി ഒന്നില്‍ എച്ച്‌എസ് വിഭാഗം (ഗേള്‍സ്) ഭരതനാട്യം ആരംഭിച്ചു.
വേദി 2ല്‍ എച്ച്‌എസ് (ബോയ്‌സ്) വിഭാഗം നാടോടിനൃത്തത്തിന് തുടക്കമായി.
വേദി 3ല്‍ എച്ച്‌എസ് വിഭാഗത്തിന്‍റെ ദഫ്‌മുട്ട് ആരംഭിച്ചു.
വേദി 4ല്‍ എച്ച്‌എസ്‌എസ് വിഭാഗത്തിന്‍റെ ചിവിട്ടു നാടകം അരങ്ങേറുന്നു
വേദി 5ല്‍ എച്ച്‌എസ്‌എസ് (ഗേള്‍സ്) വിഭാഗം കേരളനടനം ആരംഭിച്ചു