ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍റെ ഭാഷിണി ഡിവിഷന്‍ യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ 10 ഒഴിവുകളാണുളളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
ന്യൂഡല്‍ഹിയിലാണ് ജോലി. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 24 ആണ്. ഒഴിവുകളുടെ എണ്ണത്തില്‍ ആവശ്യകതകള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പളം: 50,000
പ്രായപരിതി: 2024 സെപ്‌റ്റംബര്‍ 24ന് 32 വയസില്‍ കൂടാന്‍ പാടില്ല.
വിദ്യാഭ്യാസ യോഗ്യത: സാങ്കേതിക (ടെക്‌നിക്കല്‍) വിഷയങ്ങളില്‍ ബിഇ, ബിടെക്, എംടെക്, എംബിഎ, എംസിഎ എന്നിവ യോഗ്യതയായി കണക്കാക്കപ്പെടും. കംപ്യൂട്ടര്‍ സയന്‍സ്, എഐ, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രവര്‍ത്തി പരിചയം:എഐ/ എംഎല്‍/ പ്രോഡക്‌ട് ഡെവലപ്മെന്‍റ് ലൈഫ്സൈകിള്‍/ ഫിനാന്‍ഷ്യല്‍ / ബിസിനസ് മാനേജ്മെന്‍റ്/ സെയില്‍സ് ആൻഡ് മാർക്കറ്റിങ്/ ആപ്ലിക്കേഷന്‍ ആര്‍കിടെക്‌ചര്‍/ ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റ്/ ക്ലൗഡ് ഡെവലപ്‌മെന്‍റ്/ യുഐ/ യുഎക്‌സ് ഡെവലപ്‌മെന്‍റ്/ ഐടി സര്‍വീസ് ആന്‍ഡ് മാനേജ്മെന്‍റ്/ ഡാറ്റ അനലിറ്റിക്‌സ്/ ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രണർഷിപ് മേഖലകളില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.
ജോലികള്‍:വിദ്യാഭ്യാസ യോഗ്യതയ്‌ക്കുംപ്രവര്‍ത്തി പരിചയത്തിനും അനുസരിച്ചായിരിക്കും വിവിധ ഡൊമെയ്‌നുകളില്‍ ജോലി ലഭിക്കുക.
ഡൊമെയ്ൻ 01: എംബിഎ ബിരുദാനന്തര ബിരുദമുളള ബിഇ/ ബിടെക് ബിരുദധാരികള്‍ ധനകാര്യം ആയിരിക്കും കൈകാര്യം ചെയ്യുക.
ഡൊമെയ്ൻ 02: എമർജിങ് ടെക്നോളജീസില്‍ പ്രാവീണ്യമുളളവര്‍ എഐ/ എംഎല്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, ഒസിആർ, സ്‌പീച്ച് റെകഗ്‌നിഷൻ, ഐടിഐഎൽ, ഐടി പിന്തുണവേണ്ട എൻ്റർപ്രൈസ് സിസ്റ്റം മുതലായ മേഖലയിലായിരിക്കും പ്രവര്‍ത്തിക്കുക.
ഡൊമെയ്ൻ 03: എംബിഎ ബിരുദാനന്തര ബിരുദമുളള ബിഇ/ ബിടെക് ബിരുദധാരികള്‍ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട കസ്റ്റമർ ഓൺബോർഡിങ്/ ക്ലയന്‍റ് ഓൺബോർഡിങ് മുതലായ കാര്യങ്ങളായിരിക്കും ചെയ്യേണ്ടിവരിക.
ഡൊമെയ്ൻ 04: വിവിധ മേഖലകളിൽ വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക.
Also Read:കയ്യില്‍ ഡിഗ്രിയുണ്ടോ?; ഇന്ത്യന്‍ സ്‌റ്റാന്‍റേഡ്‌സ് ബ്യൂറോയില്‍ നിരവധി ഒഴിവുകള്‍