കൊച്ചി:യുകെയുടെ ബ്ലൂ പ്ലാനറ്റ് ഫണ്ട് വഴി ധനസഹായം നല്‍കുന്ന കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റികളുടെ അസോസിയേഷന്‍റെ ഓഷ്യന്‍ കണ്‍ട്രി പാര്‍ട്‌ണര്‍ഷിപ്പ് പ്രോഗ്രാം (ഒസിസിപി) സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഏഴ് വിദ്യാര്‍ത്ഥികള്‍. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറൈന്‍ സയന്‍സില്‍ സമ്പൂർണ്ണ ധനസഹായത്തോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് ഈ സ്‌കോളര്‍ഷിപ്പിന്‍റെ പ്രത്യേകത.
ആന്‍സി ജോസഫ്, എം.എഫ്.എസ്.സി സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ്, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ജിയ കെ.ജെ., എം.ടെക് മറൈന്‍ ബയോടെക്‌നോളജി, എന്‍.സി.എ.എ.എച്ച്, അനന്യ പി.ആര്‍., എം.എസ്.സി മറൈന്‍ ബയോളജി, മറൈന്‍ ബയോളജി, നവീന്‍ എസ്., എം.ടെക്. മറൈന്‍ ബയോടെക്‌നോളജി. എന്‍സിഎഎഎച്ച്, കുമാര്‍ ശ്രേഷ്‌ഠ, എംടെക് മറൈന്‍ ബയോടെക്‌നോളജി, എന്‍സിഎഎഎച്ച്, അപര്‍ണ സുനില്‍കുമാര്‍, എംഎസ് സി മറൈന്‍ ബയോളജി, മറൈന്‍ ബയോളജി, അനുരാധ വിഷ്ണുപ്രസാദ്, എംടെക് മറൈന്‍ ബയോടെക്‌നോളജി, എന്‍സിഎഎഎച്ച് എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ പഠനത്തിനുള്ള മുഴുവന്‍ ട്യൂഷന്‍ ഫീസും വാര്‍ഷിക സ്‌റ്റൈപ്പന്‍ഡ് അലവന്‍സായി 36,000/- രൂപയും ഗവേഷകര്‍ക്ക് വേഷണ ഗ്രാന്‍റായി പരമാവധി ഒരു ലക്ഷം രൂപവരെയും ലഭിക്കും.