കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും നൽകുന്ന സെൻട്രൽ സെക്‌ടർ സ്കോളർഷിപ്പിന് ഓൺലൈൻ ആയി അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെയും ബിരുദ പരീക്ഷയിലെയും മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ സെക്‌ടര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് പുതുക്കാനും അവസരമുണ്ട്.
ഓരോ വര്‍ഷവും 82,000 വിദ്യാര്‍ഥികള്‍ക്കാണ് ദേശീയ തലത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. എന്‍എസ്‌പി (National Scholarship Portal) യുടെ വെബ്സൈറ്റിലൂടെ ഒരു വിദ്യാർഥിയ്ക്ക് ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കു എന്നതിനാൽ സെൻട്രൽ സെക്‌ടർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് മറ്റു സ്കോളർഷിപ്പുകളായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസബിൽഡ്, മെറിറ്റ് കം മീൻസ് എന്നിവയ്ക്ക് അപേക്ഷിക്കാൻ അവസരമുണ്ടാകില്ല.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് നിർദിഷ്‌ട മാനദണ്ഡങ്ങളോടെ തുടർച്ചയായി അഞ്ചു വർഷം സ്കോളർഷിപ്പ് ലഭിക്കാന്‍ അവസരമുണ്ട്. ബിരുദ തലത്തിൽ പ്രതിവർഷം 12,000 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ പ്രതിവർഷം 20,000 രൂപയുമാണ് സ്കോളർഷിപ്പായി ലഭിക്കുക.
യോഗ്യത
അപേക്ഷകർക്ക് പ്ലസ്‌ടു തലത്തിൽ 80ാം പേര്‍സന്‍റയിലിന് (90%) മുകളില്‍ മാർക്ക് ഉണ്ടായിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കൂടുതലാകരുത്. പ്രായം 18നും 25നും ഇടിയില്‍ ആയിരിക്കണം. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.