കേരളം

kerala

ETV Bharat / education-and-career

'യൂത്ത് ഐഡിയത്തോൺ 2024'; വിദ്യാര്‍ഥികള്‍ക്കായുളള സംരംഭകത്വ മത്സരത്തിന് തുടക്കമായി - CBSE Launches Youth Ideathon 2024

കുട്ടികള്‍ക്കിടയില്‍ സർഗാത്മകതയും സംരംഭകത്വ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുളള 'യൂത്ത് ഐഡിയത്തോൺ' മത്സരത്തിന് തുടക്കമായി. 2024 ഒക്ടോബർ 6ന് മത്സരം അവസാനിക്കും. ആദ്യ ഘട്ട മത്സരങ്ങള്‍ ഓൺലൈനായാണ് നടത്തുക.

By ETV Bharat Kerala Team

Published : Jul 25, 2024, 9:02 PM IST

YOUTH IDEATHON 2024  യൂത്ത് ഐഡിയത്തോൺ 2024  CBSE  ENTREPRENEURSHIP COMPETITION
Representative Image (ETV Bharat)

ന്യൂഡൽഹി:നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സിബിഎസ്ഇയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യൂത്ത് ഐഡിയത്തോൺ 2024ന് തുടക്കമായി. കുട്ടികള്‍ക്കിടയില്‍ സർഗാത്മകതയും സംരംഭകത്വ മനോഭാവവും വര്‍ധിപ്പിക്കുക എന്നതാണ് യൂത്ത് ഐഡിയത്തോണിന്‍റെ പ്രധാന ലക്ഷ്യം. സ്റ്റാർട്ട് അപ്പ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മത്സര പരിപാടിയാണ് ഐഡിയത്തോൺ 2024.

അഞ്ച് ഘട്ടങ്ങളിലുളള മത്സരത്തിന്‍റെ ആദ്യ ഘട്ടങ്ങള്‍ ഓൺലൈനായിട്ടാണ് നടക്കുക. ഇന്ത്യയിലെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്കും (ജൂനിയർ- ക്ലാസ് 4 മുതൽ 8 വരെ, സീനിയർ ക്ലാസ് 9 മുതൽ 12 വരെ) രണ്ട് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. 2024 ഒക്ടോബർ 6നാണ് മത്സരം അവസാനിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. കൂടാതെ വിജയിക്കുന്ന ടീമിന് 100,000 രൂപ ഇൻകുബേഷൻ ഗ്രാൻ്റും ലഭിക്കും.

'ഐസ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്ക് ഒരു നല്ല കാര്യം' (iStartup a Good Thing for India) എന്നതാണ് ഈ വർഷത്തെ യൂത്ത് ഐഡിയത്തോണിൻ്റെ തീം. 2023ൽ 1.5 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഐഡിയത്തോണില്‍ പങ്കെടുത്തത്. ഈ വര്‍ഷം രണ്ട് വര്‍ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'സംരംഭകത്വം എന്നത് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രധാന ആശയങ്ങളിലൊന്നാണ്. സംരംഭകത്വ ചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്' എന്ന് സിബിഎസ്ഇ ഡയറക്‌ടർ ഡോ.ബിശ്വജിത് സാഹ പറഞ്ഞു. 'യൂത്ത് ഐഡിയത്തോൺ വിദ്യാർഥികളെ ചിന്തിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരമൊരുക്കുന്നു' എന്ന് എസ്ഐഡിബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ മംമ്ത കുമാരി അഭിപ്രായപ്പെട്ടു. ഭാവിയില്‍ തൊഴില്‍ ദാതാക്കള്‍ ഉണ്ടാകണമെങ്കിൽ, ചെറുപ്പം മുതല്‍ കുട്ടികളിലെ സർഗാത്മകത ചിന്ത പ്രോത്സാഹിപ്പിക്കുകയും സംരംഭകത്വത്തിൻ്റെ ശക്തി കാണിച്ച് കൊടുക്കുകയും ചെയ്യണമെന്ന് തിങ്ക്സ്റ്റാർട്ടപ്പിൻ്റെ സഹസ്ഥാപകൻ ശിവാനി സിങ് കപൂർ പറഞ്ഞു.

'ഇന്ത്യയിലെ മുൻനിര ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ സിസ്റ്റംസ് (ജിഐഎസ്) കമ്പനിയായ എസ്രി ഇന്ത്യ, മീഡിയടെക്, ഷിഅറ്റ്‌വര്‍ക്ക് വർക്ക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ ഐഡിയത്തോണിന് പിന്തുണ നല്‍കുന്നുണ്ട്. ഇത്തരത്തിലുളള നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ രാജ്യത്തിൻ്റെ വളർച്ചയ്ക്കാണ് പിന്തുണ നല്‍കുന്നത് എന്ന് കമ്പനികള്‍ പറഞ്ഞു. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങൾ എന്നിവ സൃഷ്‌ടിക്കുന്നതിനും ഇതിലൂടെ കഴിയും എന്ന ശുഭ പ്രതീക്ഷയും കമ്പനികള്‍ പങ്കുവച്ചു.

Also Read:മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഗുണനിലവാരം ഇനി ആർക്കും പരിശോധിക്കാം, കണ്ടെത്തലുമായി ഐഐടി മദ്രാസ്

ABOUT THE AUTHOR

...view details