തിരുവനന്തപുരം: 63-ാമത് സംസ്ഥാന കലോത്സവ വേദിയിൽ മാത്രമല്ല, വേദിക്ക് പുറത്തുമുണ്ട് ഒട്ടേറെ കൗതുക കാഴ്‌ചകള്‍. അത്തരത്തിൽ പ്രധാന വേദിക്ക് മുന്നിൽ ഒരു വശത്തായി രാവിലെ മുതൽ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാഴ്‌ചയാണ് 'ഏടാകുടം'. രാവിലെ മുതൽക്ക് തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും ഒരു കൂട്ടം ഇവിടെ ദൃശ്യമാണ്.
ആൾക്കൂട്ടം കണ്ടാൽ സ്വാഭാവികമായും നാം കരുതുന്ന കാര്യമാണ് അവിടെ എന്തോ ഒരു ഏടാകുടം ഉണ്ടെന്ന്. അതെ, ആ കൂടിയിരിക്കുന്ന ആൾക്കൂട്ടം ഒന്നിലധികം ഏടാകൂടങ്ങൾ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. 65 വയസുള്ള തൃശ്ശൂർ സ്വദേശി ഉണ്ണി ചേട്ടൻ ആണ് ഏടാകുടങ്ങളും ആയി കലോത്സവ വേദിയിൽ എത്തിയിരിക്കുന്നത്.
ഏടാകുടങ്ങൾ എന്ന് പറയുന്നത് എന്തെങ്കിലും പ്രശ്‌നമാണെന്ന് കരുതിയെങ്കിൽ തെറ്റി. ബുദ്ധികൊണ്ട് കളിക്കേണ്ട റുബിക്‌സ് ക്യൂബ് അടക്കമുള്ള വിനോദങ്ങളുടെ നാടൻ പേരാണ് ഏടാകുടങ്ങൾ. ചെസ് പോലെ റുബിക്‌സ് ക്യൂബ് പോലെ ഒക്കെ ബുദ്ധികൊണ്ട് കൈകാര്യം ചെയ്‌ത് വിജയത്തിൽ എത്തേണ്ട നാടൻ വിനോദ ഉപകരണങ്ങൾ ആണിവ.
കലോത്സവ വേദിയിൽ ഏടാകൂടങ്ങളുമായി ഉണ്ണിച്ചേട്ടൻ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏടാകുടങ്ങളുടെ ചരിത്രം പരിശോധിച്ചു പോയാൽ ക്രിസ്‌തുവിനും മുൻപ് തൊട്ടുള്ള കഥ പറഞ്ഞു തുടങ്ങേണ്ടി വരും. പാവം ഉണ്ണി ചേട്ടന് അത്രയും ചരിത്രം ഒന്നും അറിയാൻ മിനക്കെട്ടിട്ടില്ല. 20 വർഷം മുൻപാണ് ജീവിക്കാൻ വേണ്ടി ഉണ്ണി ചേട്ടന്‍ സ്വന്തമായി തടിയിൽ ഏടാകൂടങ്ങൾ ഉണ്ടാക്കി തുടങ്ങുന്നത്. കിലുക്കാംപെട്ടി, മീൻ, നിരപ്പ് തുടങ്ങി നിരവധി പേരുകളിൽ ഏടാകുടങ്ങൾ ഉണ്ണി ചേട്ടൻ സൃഷ്‌ടിച്ചിട്ടുണ്ട്.
സ്വന്തം ബുദ്ധിയും മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതും അനുസരിച്ചിട്ടാണ് സൃഷ്‌ടികൾ ഉണ്ടാക്കുക. പുതിയ തലമുറയിൽ പെട്ടവർക്ക് മുന്നിൽ ഉണ്ണി ചേട്ടൻ ഏടാകുടങ്ങൾ പ്രദർശിപ്പിച്ചതോടെ എല്ലാവർക്കും കൗതുകം ഉണർന്നു. രണ്ടു മണിക്കൂർ മൂന്നുമണിക്കൂർ നേരം ശ്രമിച്ചാണ് ചിലർ ചില ഏടാകൂടങ്ങൾ സോൾവ് ചെയ്‌തത്.
200 രൂപ മുതലാണ് ഏടാകുടങ്ങളുടെ വിലനിലവാരം ആരംഭിക്കുന്നത്. എല്ലാ കലോത്സവവേദികളിലെയും സ്ഥിരം സാന്നിധ്യമാണെന്ന് ഉണ്ണി ചേട്ടൻ പറഞ്ഞു. ബുദ്ധി, ക്ഷമ ഇവ രണ്ടിന്‍റെയും സമന്വയമാണ് ഏടാകുടങ്ങളെ കൃത്യതയോടെ സോൾവ് ചെയ്യാനുള്ള മാർഗമെന്നും ഉണ്ണി ചേട്ടൻ പറഞ്ഞു.
Also Read:വെള്ളാര്‍മലയുടെ മക്കള്‍ പറയുന്നു; 'എന്തെന്നറിഞ്ഞീല്ലതിൻ മുമ്പ് തന്നെ സമസ്‌തവും നക്കിത്തുടച്ചു പായുന്നു...'