കേരളം

kerala

ETV Bharat / education-and-career

വ്യോമസേനയില്‍ ചേരാം; 'അഗ്‌നിവീർ' അപേക്ഷ ക്ഷണിച്ചു - AGNIVEER VAYU IN INDIAN AIR FORCE - AGNIVEER VAYU IN INDIAN AIR FORCE

'അഗ്‌നിവീര്‍ വായു'വിന് വ്യോമസേന അപേക്ഷ ക്ഷണിച്ചു. ജൂലൈ 28 വരെ അപേക്ഷിക്കാവുന്നതാണ്.

INDIAN AIR FORCE  AGNIVEER VAYU  അഗ്‌നിവീര്‍ വായുവിന് അപേക്ഷിക്കാം  വ്യോമസേന
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 8, 2024, 12:31 PM IST

ഹൈദരാബാദ്:വ്യോമസേനയില്‍ 'അഗ്‌നിവീര്‍ വായു' തസ്‌കതികയില്‍ 2024 - 2025 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചു. അഗ്നിപഥ് സ്‌കീമിന് കീഴിലുള്ള പദ്ധതിയാണ് അഗ്നിവീർ വായു. അവിവാഹിതരായ പുരുഷനും -സ്‌ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഔദ്യോഗിക അറിയിപ്പ് ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) പുറത്തിറക്കി.

  • അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂലൈ 8, 2024
  • ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി:ജൂലൈ 28, 2024
  • പരീക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 28, 2024
  • പരീക്ഷ തീയതി: ഒക്ടോബർ 18, 2024

അപേക്ഷ ഫീസ് എത്ര? എങ്ങനെ അടയ്‌ക്കാം :550 രൂപയാണ് അപേക്ഷ ഫീസ്. പരീക്ഷയ്ക്ക് മുമ്പ് തന്നെ ഉദ്യോഗാർഥികൾ അടയ്‌ക്കേണ്ടതാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

ആര്‍ക്കെല്ലാം അപേക്ഷിക്കാം : 2004 ജൂലൈ 3 നും 2008 ജനുവരി 3 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). 21 വയസ് കവിയാൻ പാടില്ല. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കും കൂടാതെ ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെൻ്റേഷൻ ടെക്‌നോളജി, അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി) മൊത്തം 50% മാർക്ക് നേടിയിരിക്കണം. ശാസ്‌ത്രേതര വിഷയങ്ങളില്‍/സ്ട്രീമില്‍ പ്ലസ്‌ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ മൊത്തം 50% മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷിനും 50% മാര്‍ക്കില്‍ കുറയാതെ വേണം.

ഫിസിക്കല്‍ ഫിറ്റ്‌നസ് :പുരുഷന്മാർക്കും വനിതകള്‍ക്ക് 152 സെ.മീറ്ററില്‍ കുറയാതെ ഉയരവും ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്‌ച/കേള്‍വിശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ : ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 8 മുതൽ ഔദ്യോഗിക വെബ്സൈറ്റായ agnipathvayu.cdac.in സന്ദർശിക്കേണ്ടതാണ്.

Also Read:അഗ്നിപഥ് പദ്ധതി പുതിയരൂപത്തില്‍ വരുന്നോ? സത്യമെന്ത്

ABOUT THE AUTHOR

...view details