കേരളം

kerala

ETV Bharat / education-and-career

4 വർഷ ഡിഗ്രി കോഴ്‌സ് ജൂലൈ 1 മുതൽ; വലിയ മാറ്റത്തിന്‍റെ തുടക്കമെന്ന് മന്ത്രി ആർ ബിന്ദു - 4 Year Degree Course - 4 YEAR DEGREE COURSE

നാല് വർഷ ബിരുദ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. നാല് വർഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാന തല ഉദ്ഘാടനം വഴുതക്കാട് വുമൺസ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

നാല് വർഷത്തെ ബിരുദം  4 വർഷ ഡിഗ്രികോഴ്‌സ്  മന്ത്രി ആർ ബിന്ദു  4 YEAR DEGREE CLASS STARTING JULY 1
മന്ത്രി ആർ.ബിന്ദു (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 7:28 PM IST

തിരുവനന്തപുരം :നാല് വർഷത്തെ ബിരുദ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അടിസ്ഥാനപരമായ വലിയ മാറ്റത്തിന്‍റെ തുടക്കമാണ് സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജൂലൈ ഒന്നിന് കോളജുകളിൽ വിജ്ഞാനോത്സവം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ നാല് വർഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാന തല ഉദ്ഘാടനം വഴുതക്കാട് വുമൺസ് കോളജിൽ മുഖ്യമന്ത്രി നിർവഹിക്കും.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും ലൈവ് സ്ക്രീനിങ് ഉണ്ടാകും. തുടർന്ന് സ്ഥാപന തല ഉദ്‌ഘാടന ചടങ്ങും സംഘടിപ്പിക്കും. പൂർവ വിദ്യാർഥികൾ ഉൾപ്പെടെ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും. ഏകീകൃത അക്കാദമിക് കലണ്ടർ തയാറാക്കിയിട്ടുണ്ട്. വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഉൾപ്പെട്ട സമിതിയാണ് ഏകീകൃത അക്കാദമിക് കലണ്ടർ തയാറാക്കിയത്.

ശ്യാം ബി മേനോൻ അധ്യക്ഷനായ കമ്മിഷന്‍റെ ശുപാർശകളാണ് ഏകീകൃത അക്കാദമിക് കലണ്ടറിൽ സ്വീകരിച്ചിട്ടുള്ളത്. യുജിസിയുടെ മിനിമം ക്രെഡിറ്റ് ഉൾപ്പെടുത്തി സംസ്ഥാനത്തിന്‍റെ രീതികളും ഉൾപ്പെടുത്തിയുള്ള മാറ്റമാണ് നാല് വർഷ ബിരുദ കോഴ്‌സുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം വർഷവും രണ്ടാം വർഷവും എക്‌സിറ്റ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടില്ല.

കേന്ദ്രത്തിന്‍റെ എല്ലാ ശുപാർശകളും ഉൾപ്പെടുത്തിയിട്ടില്ല. മൂന്ന് വർഷം പൂർത്തിയാക്കിയാൽ ബിരുദവുമായി കോഴ്‌സ് പൂർത്തിയാക്കാം. നാല് വർഷം പൂർത്തിയാക്കിയാൽ ഹോണേഴ്‌സ് ബിരുദം നേടാം. പൂർണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി സ്വയം പഠനത്തിന് സാധ്യതയുള്ള മാറ്റം. കോഴ്‌സ് കോമ്പിനേഷനുകൾ വിദ്യാർഥികൾക്ക് തന്നെ തെരഞ്ഞെടുക്കാം.

സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും ഉദ്യോഗസ്ഥർക്ക് നാല് വർഷ ബിരുദം കോഴ്‌സുകൾക്ക് അംഗീകാരം നൽകി. സെന്‍റർ ഫോർ സ്‌കിൽ ഡെവലപ്പ്മെന്‍റ് കോഴ്‌സ് ആൻഡ് കരിയർ കൗൺസിലിങ് എല്ലാ കോളജുകളിലും പ്രവർത്തനം ആരംഭിക്കും. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യുജിസി അംഗീകാരം ലഭിച്ചിട്ടുണ്ട് അവിടെയും ഉടൻ നാല് വർഷ ബിരുദം കോഴ്‌സുകൾ ലഭിക്കും. അധ്യാപകരുടെ വർക്ക് ലോഡ് സംബന്ധിച്ച് ഉടൻ തന്നെ സർക്കാർ ഉത്തരവിറക്കും.

ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. മൂന്ന് ഹാൻഡ് ബുക്കുകൾ നാല് വർഷ ബിരുദ കോഴ്‌സുകളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Also Read : നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഇതുവരെ ഉള്ള ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്‌തമാകുന്നു ; മന്ത്രി ഡോ. ആര്‍ ബിന്ദു ഇടിവി ഭാരതിനോട് - 4 Year Degree Course

ABOUT THE AUTHOR

...view details