സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകള്‍. കണ്ണൂരില്‍ 350 രൂപയില്‍ നിന്ന് 302 രൂപയായും കാസര്‍കോട് 320 രൂപയില്‍ നിന്ന് 300 രൂപയായും മുരിങ്ങ വില കുറഞ്ഞു. കോഴിക്കോടും എറണാകുളത്തും മുരിങ്ങ വിലയില്‍ മാറ്റമില്ല. ബീറ്റ്റൂട്ട്, കാരറ്റ്, പയര്‍, പച്ചക്കായ തുടങ്ങിയ പച്ചക്കറികളുടെയെല്ലാം വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം തക്കാളി, ഇഞ്ചി, തുടങ്ങിയ പച്ചക്കറികളുടെ വിലയില്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇന്നത്തെ വിലനിലവാരം അറിയാം.