സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. രണ്ട് ദിവസം മുമ്പ് നേരിയ കുറവുണ്ടായ ഇഞ്ചിക്ക് എറണാകുളത്തും കാസര്‍കോടും വീണ്ടും വില ഉയര്‍ന്നു. കിലോയ്‌ക്ക് 200 രൂപയാണ് എറണാകുളത്തെ വില. എന്നാല്‍ കാസര്‍കോട് 208 രൂപയാണ്. മറ്റിടങ്ങളില്‍ കിലോയ്‌ക്ക് 140 രൂപ മുതല്‍ 180 വരെയാണ് ഇഞ്ചി വില. അതേസമയം വെളുത്തുള്ളിയുടെ വില കുതിച്ചുയരുകയാണ്. കിലോയ്‌ക്ക് 250ന് മുകളിലാണ് വിവിധ കേന്ദ്രങ്ങളിലെ വെളുത്തുള്ളിയുടെ വില. തക്കാളി, വെണ്ട, സവാള എന്നിവയ്‌ക്കാണ് വിപണിയില്‍ വില കുറവുള്ളത്. 20 മുതല്‍ 40 രൂപയ്‌ക്ക് ഉള്ളിലാണ് വിവിധ കേന്ദ്രങ്ങളിലെ ഇവയുടെ വില.