സംസ്ഥാനത്തെ പച്ചക്കറി വിലയിൽ ചെറുനാരങ്ങയും ഇഞ്ചിയും തന്നെയാണ് മുന്നിൽ. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വിപണിയില്‍ ചെറുനാരങ്ങയുടെ വില കുതിക്കുകയാണ്. 160 രൂപ വരെ സംസ്ഥാനത്ത് ചെറുനാരങ്ങയ്‌ക്ക് വിലയുണ്ട്. വേനലില്‍ ചെറുനാരങ്ങയുടെ വില വര്‍ധനവ് ഉപഭോക്താക്കൾക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് ഇഞ്ചിയുടെ വിലയും ഉയരുകയാണ്. 150 രൂപ മുതല്‍ 160 രൂപ വരെയാണ് സംസ്ഥാനത്തെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.