സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസർകോട് തക്കാളിയുടേയും വഴുതനയുടേയും വില വർധിച്ചു. കഴിഞ്ഞ ദിവസം 40 ആയിരുന്ന തക്കാളി വില ഇന്ന് 45 ആയും, 50 ആയിരുന്ന വഴുതന വില ഇന്ന് 55 ആയും ഉയർന്നു. അതേസമയം ജില്ലയിൽ ഇഞ്ചി, മുരിങ്ങ, ബീറ്റ്‌റൂട്ട്, പച്ചമുളക് എന്നീ പച്ചക്കറികളുടെ വില കുറഞ്ഞു. കഴിഞ്ഞ ദിവസം 175 ആയിരുന്ന ഇഞ്ചി വില ഇന്ന് 170 ആയും, 110 ആയിരുന്ന മുരിങ്ങ വില 100 ആയും. 80 ആയിരുന്ന ബീറ്റ്‌റൂട്ട് വില 60 ആയും, 70 ആയിരുന്ന പച്ചമുളകിന്‍റെ വില 65 ആയും കുറഞ്ഞു. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. വിപണിയിൽ ചെറുനാരങ്ങ, മുരിങ്ങ, ഇഞ്ചി എന്നിവയുടെ വില ഇപ്പോഴും 100 ന് മുകളില്‍ തന്നെയാണ്. കക്കിരി, വെണ്ട, സവാള എന്നിവ മാത്രമാണ് 50 ന് താഴെ വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.