സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. തിരുവനന്തപുരത്ത് ഇന്നലെ 20 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് 70 രൂപയായി ഉയര്‍ന്നു. തലസ്ഥാനത്ത് ഒഴിച്ച് മിക്ക ജില്ലകളിലും ചേന, ബീൻസ്, പച്ചമുളക്, മുരിങ്ങ എന്നിവയുടെ വില 100 ന് മുകളിലാണ്. ഉരുളക്കിഴങ്ങ്, സവാള, കക്കിരി, വെളളരി, വഴുതന, പടവലം എന്നിവയ്‌ക്ക് മിക്ക ജില്ലകളിലും 50 ന് താഴെയാണ് വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.