സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഏറ്റക്കുറച്ചില്‍. കണ്ണൂര്‍ ജില്ലയില്‍ പച്ചക്കറിക്ക് നേരിയ കുറവുണ്ട്. അതേസമയം കാസര്‍കോട് നേരിയ തോതില്‍ വര്‍ധനവും രേഖപ്പെടുത്തി. കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്ന് പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. പച്ചമുളക്, മുരിങ്ങ, കാരറ്റ് ചെറുനാരങ്ങ എന്നിവയ്ക്ക് പലയിടത്തും നൂറിന് മുകളില്‍ വില തുടരുകയാണ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.