തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തി സ്വര്‍ണ്ണം. ഉത്സവ സീസണിലെ തിരക്കുകള്‍ ഒഴിഞ്ഞതാണ് വില കുറയാന്‍ കാരണം. ദീപാവലി ദിനത്തില്‍ റെക്കോഡ് വിൽപനയാണ് രേഖപ്പെടുത്തിയത്. പവന് ഇന്ന് 120 രൂപ കുറഞ്ഞ് 58,840 രൂപയിലും, ഗ്രാമിന് 15 രൂപ താഴ്ന്ന് 7,355 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രാദേശിക വിപണികളില്‍ ഗ്രാമിന് 7,370 രൂപയും, പവന് 58,960 രൂപയുമായിരുന്നു വില. നവംബർ ഒന്നിന് രേഖപ്പെടുത്തിയ 59,080 രൂപയാണ് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സംസ്ഥാനത്ത് വെള്ളി ഒരു ഗ്രാമിന് 105 രൂപയാണ്. ഇന്നലെ 106 രൂപയായിരുന്നു. കിലോയ്ക്ക് ആണെങ്കിൽ 1,05,000 ആണ്. ഇന്നലെത്തേതിൽ നിന്ന് 1,000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഒക്‌ടോബർ 4, 5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്‌ടോബർ 16 ന് വില 57,000 കടന്നിരുന്നു. ഒക്‌ടോബർ 19 ന് ഇത് 58,000വും കടന്നു. ഒക്‌ടോബർ 29 ന് വില 59,000വും കടന്നിരുന്നു. ഒക്‌ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന്‍റെ വില 7000 രൂപയ്ക്ക് മുകളിലാണെന്നതും ശ്രദ്ധേയമാണ്.