കേരളം

kerala

ETV Bharat / business

100 വാര്‍ഡുകളില്‍ 100 ഇലക്ട്രിക് ഓട്ടോ; നൂതന ആശയവുമായി തിരുവനന്തപുരം നഗരസഭ - Thiruvananthapuram corporation

നഗരസഭയിലെ 100 വാര്‍ഡുകളില്‍ 100 ഇലക്ട്രിക് ഓട്ടോ, സമാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഇ- ഓട്ടോ വിതരണം.

ഇലക്ട്രിക് ഓട്ടോ വിതരണം  തിരുവനന്തപുരം ഇലക്ട്രിക് ഓട്ടോ  Thiruvananthapuram corporation  Electric auto distribution
Etv BharatThiruvananthapuram corporation distribute Electric 100 auto in 100 Wards

By ETV Bharat Kerala Team

Published : Jan 24, 2024, 4:16 PM IST

തിരുവനന്തപുരം : 100 വാര്‍ഡുകളില്‍ 100 ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്യാന്‍ തിരുവനന്തപുരം നഗരസഭ. സാമ്പത്തികമായി പിന്നോക്കം നില്‌കുന്ന 100 ഗുണഭോക്താകള്‍ക്കാവും സൗജന്യമായി ഇ ഓട്ടോ വിതരണം ചെയ്യുക.

പദ്ധതിയുടെ ആദ്യ ഘട്ടമായി 10 ഇ ഓട്ടോകള്‍ വ്യവസായ മന്ത്രി പി രാജീവ് ( Industrial Minister) വിതരണം ചെയ്‌തു.(Thiruvananthapuram corporation distribute 100 Electric auto ) നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ആദ്യ 10 ഇ ഓട്ടോകള്‍ മന്ത്രി വിതരണം ചെയ്‌തത്.

കാര്‍ബണ്‍ ന്യൂട്ട്രല്‍ ( Carbon Neutral ) നഗരം ലക്ഷ്യമിട്ടുള്ള സമാര്‍ട്ട് സിറ്റി പദ്ധതിയുമായി( Smart City Project) ബന്ധപ്പെട്ടാണ് ഓട്ടോറിക്ഷാ വിതരണം. നഗരത്തിലെ 516 സര്‍ക്കാര്‍ കെട്ടിടങ്ങള്‍, 500 പി എം എ വൈ ഭവനങ്ങള്‍, 180 അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സോളാര്‍ റൂഫിംഗ്, നഗര പരിധിയില്‍ കൂടുതല്‍ ഇലക്ട്രിക് ബസ് എന്നീ പദ്ധതികളും നടപ്പിലാക്കും.

800 മെഗാ വാട്ട് സോളാര്‍ വൈദ്യുത പ്ലാന്‍റുകള്‍ സ്ഥാപിക്കാനും നഗരസഭ (Thiruvananthapuram corporation) ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി 25000 ഗാര്‍ഹിക ഉപഭോക്താകള്‍ക്ക് സബ്‌സിഡി നൽകുന്ന പദ്ധതികളും പരിഗണനയിലാണ്. ഇ ഓട്ടോ വിതരണത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടന ചടങ്ങില്‍ സ്‌മാര്‍ട്ട് സിറ്റി സി ഇ ഒ രാഹുല്‍ കൃഷ്‌ണ ശര്‍മ്മ ഐ എ എസ്, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ക്ലൈനസ് റൊസാരിയോ, ഷാജിത നാസര്‍, ഗായത്രി ബാബു, സി എസ് സുജാ ദേവി തുടങ്ങിയവരും പങ്കെടുത്തു.
Also read : തിരുവനന്തപുരം ചുറ്റിക്കാണാൻ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കറുകൾ ; രണ്ട് ബസുകൾ സ്വിഫ്റ്റ് ആസ്ഥാനത്ത്

ABOUT THE AUTHOR

...view details