ന്യൂഡൽഹി: 2024-ൽ ഇന്ത്യയിലെ ശമ്പളം 9.5 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ കണക്കുകള്‍. 2023-ലെ 9.7 ശതമാനത്തിന്‍റെ യഥാർത്ഥ വർധനയേക്കാൾ അല്‍പം കുറവാണിത്. ആഗോള പ്രൊഫഷണൽ സേവന സ്ഥാപനമായ എ.ഒ.എന്‍ പിഎല്‍സിയുടെ കണക്കനുസരിച്ചാണ് ഇന്ത്യ ശമ്പള വര്‍ധനവ് നല്‍കുന്നതായി വ്യക്തമാക്കുന്നത്.
കമ്പനിയുടെ വാർഷിക ശമ്പള വർദ്ധനയും വിറ്റുവരവ് സർവേ 2023-24 പ്രകാരം, ഏകദേശം 45 വ്യവസായങ്ങളിൽ നിന്നുള്ള 1,414 കമ്പനികളിലെ ഡാറ്റ വിശകലനം ചെയ്‌തു. 2022ന് ശേഷം ഇന്ത്യയിലെ ശമ്പള വർദ്ധനവ് ഉയർന്ന ഒറ്റ അക്കത്തിൽ സ്ഥിരത കൈവരിക്കുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ (Salaries in India to increase 9.5 pc in 2024: Aon survey).
ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾക്കിടയിലും ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് ഇന്ത്യ തുടരുകയാണ്. 2024 ൽ ബംഗ്ലാദേശും ഇന്തോനേഷ്യയും 7.3 ശതമാനവും, 6.5 ശതമാനവും ശരാശരി ശമ്പള വർദ്ധനവുമായി മുന്നോട്ടുപോകുന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും വിട്ടുപോകുന്നവരുടെ കണക്ക് (ആട്രിഷന്‍ നിരക്ക്) ഗണ്യമായി കുറഞ്ഞുവെന്ന് സർവേ വെളിപ്പെടുത്തുന്നു. 2022-ൽ 21.4 ശതമാനം പേര്‍ തൊഴിലിടങ്ങള്‍ വിട്ടപ്പോള്‍ 2023-ൽ അത് 18.7 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇത് സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് ഏറ്റവുമധികം ഗുണപ്രദമാകുന്നതും.
തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും വിട്ടുപോകുന്നവരുടെ കണക്ക് (ആട്രിഷന്‍ നിരക്ക്) ഗണ്യമായി കുറയുന്നത് സ്ഥാപനത്തിന്‍റെ കഴിവ് മെച്ചപ്പെടുത്തുന്നതിനും, ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി സഹായിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികള്‍ ശമ്പളം വര്‍ധിപ്പിച്ചിരുന്നു എന്നും ആ കമ്പനികള്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കണക്കുകളുണ്ട്. ചില കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ നിലനിര്‍ത്തുന്നതിനായി ശമ്പളവര്‍ധനവ് ആസൂത്രണം ചെയ്യുന്നതായാണ് സര്‍വേയില്‍ പറയുന്നത്.
വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലൂടെ സ്ഥാപനങ്ങള്‍ കടന്നുപോകുമ്പോഴും തൊഴിൽ മേഖലയില്‍ അനുകൂലമായ തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലേക്ക് സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് തൊഴിലാളികളെ സ്ഥാപനത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ധടകമാണ്.
വരും വര്‍ഷങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങൾ, എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ്, ലൈഫ് സയൻസസ് എന്നീ മേഖലകളില്‍ ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം റീട്ടെയിൽ, ടെക്നോളജി കൺസൾട്ടിംഗ്, സേവനങ്ങൾ എന്നീ മേഖലകളില്‍ ശമ്പള വർദ്ധനവ് ഉണ്ടാകുമെങ്കിലും അവ മറ്റു മേഖലകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിലയിലായിരിക്കും.
വർധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വവും സാമ്പത്തിക ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ആശങ്കകളും വരും വര്‍ഷങ്ങളിലും ഇന്ത്യയിലെ ശമ്പള വർധനവിനെ ബാധിക്കില്ല എന്നാണ് സര്‍വേ കണക്കുകള്‍ നല്‍കുന്ന സൂചന.