കേരളം

kerala

ETV Bharat / business

ടയറിന്‍റെ വില കൂടിയേക്കും; കാരണമിതാണ് - Rubber prices surge - RUBBER PRICES SURGE

റബര്‍ വില നിലവില്‍ കിലോഗ്രാമിന് 200 കടന്നിരിക്കുകയാണ്.

TYRE MANUFACTURERS UNDER PRESSURE  CRISIL  LATETS MALAYALAM NEWS  റബര്‍ വില
Representative image (ETV Bharat)

By ANI

Published : Sep 29, 2024, 5:11 PM IST

Updated : Sep 29, 2024, 5:18 PM IST

ന്യൂഡല്‍ഹി: സ്വഭാവിക റബര്‍ വിലയിലുണ്ടായ വര്‍ധന ടയര്‍ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്. 2025 ധനകാര്യ വര്‍ഷത്തില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും ക്രിസില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു.

സ്വഭാവിക റബറിന്‍റെ വിതരണം കുറഞ്ഞതും വില കൂടിയതും ടയര്‍ നിര്‍മ്മാതാക്കളെ ബാധിച്ചിട്ടുണ്ട്. ടയര്‍ നിര്‍മ്മാണത്തില്‍ 20 മുതല്‍ 40 ശതമാനം വരെ സ്വഭാവിക റബറാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ സ്വഭാവിക റബറിന്‍റെ 80 ശതമാനം ഉപയോക്താക്കളും ടയര്‍ നിര്‍മ്മാണ മേഖലയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ റബര്‍ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായിരുന്നില്ല. നിലവില്‍ കിലോഗ്രാമിന് 200 കടന്നിരിക്കുകയാണ്. 2011ലാണ് വില ഇത്രയും ഉയര്‍ന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലാണ് അന്ന് റബര്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്.

2023 അവസാനത്തോടെ റബര്‍ വില കിലോയ്ക്ക് 200 കടന്നു. വാഹന വ്യവസായമേഖലയുടെയും മറ്റ് വ്യവസായങ്ങളുടെയും ഉപഭോഗം വര്‍ധിച്ചതോടെ ആരോഗ്യകരമായിരുന്നു റബര്‍ വിപണി. നിലവിലെ വില വര്‍ധന വിതരണത്തിലും ചോദനയിലും അസന്തുലിതത്വം സൃഷ്‌ടിച്ചിട്ടുണ്ട്.

ആഗോള ഉത്പാദനത്തെക്കാള്‍ ആവശ്യമേറിയതാണ് നിലവിലെ വിലവര്‍ധനയ്ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. 2011നും 2023 നുമിടയില്‍ ആഗോള റബര്‍ ഉത്പാദനം 35 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ആവശ്യം നാല്‍പ്പത് ശതമാനം ഉയര്‍ന്നു.

ഈ വലിയ വിടവ് ടയര്‍ നിര്‍മ്മാതാക്കളെ സാരമായി ബാധിച്ചു. സ്വഭാവിക റബറിന്‍റെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ടയര്‍ ഉത്പാദകരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുന്‍കാലങ്ങളിലെ റബര്‍ വില വര്‍ധനവിന് കാരണം തൊഴിലാളികളുടെ ദൗര്‍ലഭ്യവും കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതവും മറ്റുമായിരുന്നെങ്കില്‍ ഇപ്പോളത്തെ വര്‍ധന ആഴമേറിയതും ഘടനാപരമായ പ്രശ്‌നങ്ങള്‍ മൂലവുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഏതായാലും റബര്‍ വിലയിലുണ്ടായ വര്‍ധന ഉപഭോക്താക്കളിലേക്ക് തന്നെ കൈമാറാനാകും നിര്‍മ്മാതാക്കളുടെ തീരുമാനം. ഇത് ടയര്‍ വില വര്‍ധനയിലേക്ക് നയിക്കും. അതേസമയം, റബര്‍ വിലയുടെ വര്‍ധന കര്‍ഷകരിലേക്ക് എത്തുന്നുണ്ടോയെന്നതും സംശയാസ്‌പദമാണെന്നും വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:റബർ വിപണി വീണ്ടും ഇടിഞ്ഞു, കർഷകർ പ്രതിസന്ധിയിൽ; വിഷയം പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കോട്ടയം എംപി

Last Updated : Sep 29, 2024, 5:18 PM IST

ABOUT THE AUTHOR

...view details