കേരളം

kerala

ETV Bharat / business

മാർഗദർശി ചിറ്റ്ഫണ്ട്സ്, ഇടപാടുകാരെ ദൈവമായി കണ്ട റാമോജി റാവു; സാമ്പത്തിക ലോകത്തെ അതികായനിലേക്കുള്ള യാത്ര - Margadarshi Chitfunds - MARGADARSHI CHITFUNDS

ആറ് ദശാബ്‌ദക്കാലത്തെ സേവനത്തിലൂടെ, ക്ലൈന്‍റുകളുടെയും ജീവനക്കാരുടെയും ജീവിതത്തെ ഒരുപോലെ സമ്പന്നമാക്കി മാർഗദർശി ചിറ്റ്ഫണ്ട്സ്.

RAMOJI RAO  RAMOJI RAOS PIONEERING VENTURE  മാർഗദർശി ചിറ്റ്ഫണ്ട്സ്  രാമോജി റാവു
RAMOJI RAO (ETv Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 5:36 PM IST

ഹൈദരാബാദ് : കർഷക കുടുംബത്തിൽ നിന്ന് സാമ്പത്തിക ലോകത്തെ അതികായനിലേക്കുള്ള റാമോജി റാവുവിന്‍റെ യാത്ര സ്ഥിരോത്സാഹത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണ്. മാർഗദർശി ചിറ്റ്ഫണ്ട്സ് എന്ന തന്‍റെ സംരംഭത്തിലൂടെ അദ്ദേഹം സാമ്പത്തിക ഭദ്രത നൽകുക മാത്രമല്ല, നല്ല നാളേക്കായി പരിശ്രമിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശയുടെ വെളിച്ചമായി മാറുകയും ചെയ്‌തു.

1962 ഒക്‌ടോബറിൽ റാമോജി റാവു സ്ഥാപിച്ച മാർഗദർശി ചിറ്റ്ഫണ്ട്സ് സാധാരണക്കാർ മുതല്‍ എല്ലാവര്‍ക്കും സാമ്പത്തിക ഭദ്രത വാഗ്‌ദാനം ചെയ്യുന്ന ഒരു വിശ്വസ്‌ത സ്ഥാപനമായി ഉയർന്നു. തുടക്കത്തിൽ സംശയം ഉളവാക്കിയെങ്കിലും, കൃത്യതയോടും വിശ്വാസ്യതയോടുമുള്ള റാവുവിന്‍റെ അചഞ്ചലമായ പ്രതിബദ്ധത കമ്പനിക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വസ്‌തത നേടിക്കൊടുത്തു.

വളർച്ചയും സ്വാധീനവും :10,687 കോടി, 113 ശാഖകൾ, 3 ലക്ഷത്തിലധികം സജീവ ഇടപാടുകാര്‍, ഇതാണ് മാര്‍ഗദര്‍ശി ചിറ്റ്‌ഫണ്ട്. കൂടാതെ 4,100 ജീവനക്കാരും 18,000 ഏജൻ്റുമാരും വേറെയും. നികുതികളിലൂടെയും തൊഴിലവസരങ്ങളിലൂടെയും സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകിക്കൊണ്ട് നിരവധി പേരുടെ അത്താണിയാകാനും മാര്‍ഗദര്‍ശി ചിറ്റ്‌ഫണ്ടിന് സാധിച്ചു.

ഇടപാടുകാരാണ് 'ദൈവം' :മാർഗദർശി ചിറ്റ്ഫണ്ട്സ് 60 ലക്ഷത്തിലധികം ഇടപാടുകാരുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നു. വീട് നിർമാണം, ബിസിനസ്‌ സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു. ഇടപാടുകാരെ ദൈവമായി സേവിക്കുക എന്ന രാമോജി റാവുവിന്‍റെ ധാർമ്മികതയാൽ നയിക്കപ്പെടുന്ന കമ്പനി ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ അതിന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

വിശ്വാസ്യതയില്‍ ഊന്നിയ പാരമ്പര്യം :ചിട്ടിഫണ്ട് മേഖലയില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാപനമെന്ന വിശേഷണവും മാര്‍ഗദര്‍ശിക്കുണ്ട്. ആറ് ദശാബ്‌ദക്കാലത്തെ സേവനത്തിലൂടെ, ക്ലൈന്‍റുകളുടെയും ജീവനക്കാരുടെയും ജീവിതത്തെ ഒരുപോലെ സമ്പന്നമാക്കിക്കൊണ്ട് കമ്പനി അതിന്‍റെ സ്ഥാപക തത്വങ്ങൾ പാലിക്കുന്നു.

ഒന്നുമില്ലായ്‌മയില്‍ നിന്ന് സാമ്പത്തിക ഉന്നതിയിലേക്കുള്ള റാമോജി റാവുവിന്‍റെ യാത്ര എല്ലാ സംരംഭകർക്കും പ്രചോദനമാണ്. മാർഗദർശി ചിറ്റ്‌ഫണ്ട്‌സിലൂടെ, അദ്ദേഹം നിരവധി പേരുടെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല, വിശ്വാസത്തിന്‍റെയും സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പാരമ്പര്യം വളര്‍ത്തിയെടുക്കുക കൂടിയായിരുന്നു.

ALSO READ:ജനനം കര്‍ഷക കുടുംബത്തില്‍ ; ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളില്‍ ഉയര്‍ത്തിയത് വന്‍ വ്യവസായ ശൃംഖല

ABOUT THE AUTHOR

...view details