തിരുവനന്തപുരം: സര്‍ക്കാരിന് വരുമാനം കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാനത്ത് ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ചു. ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം ധനമന്ത്രി അറിയിച്ചത്. 50 ശതമാനമാണ് ഭൂനികുതി വര്‍ധിപ്പിച്ചത്. ഇതുപ്രകാരം, അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആർ ഒന്നിന് പ്രതിവർഷം 5/- (അഞ്ച്) രൂപ എന്നത് 7.5/- (ഏഴര) രൂപയും, ഏറ്റവും ഉയർന്ന സ്ലാബ് നിരക്കായ ആർ ഒന്നിന് പ്രതിവർഷം 30/-(മുപ്പത്) രൂപ എന്നത് 45/- (നാൽപ്പത്തിയഞ്ച്) രൂപയും ആയിരിക്കും.
ഇനി സ്ഥലം വാങ്ങുന്നതിനും രജിസ്റ്റര്‍ ചെയ്യാനും ഭൂമിയുമായി ബന്ധപ്പെട്ടുള്ള മറ്റ് ഇടപാടുകള്‍ക്കും നികുതിയില്‍ 50 ശതമാനം വര്‍ധനവ് ഉണ്ടാകും. ഭൂരഹിതര്‍ ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി കൂട്ടി
15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് സർക്കാർ സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് നിബന്ധന ബാധകമാക്കിയിട്ടില്ല.
ആയതിനാൽ പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുൽസാഹപ്പെടുത്തുന്നതിൻ്റെ ഭാഗമായി 15 വർഷം കഴിഞ്ഞ മോട്ടോർസൈക്കിളുകളുടെയും, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹന ങ്ങളുടെയും മോട്ടോർ കാറുകളുടെയും നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നു. സ്വകാര്യ വാഹനങ്ങളുടെ നികുതിയിനത്തിൽ സർക്കാരിനു 110 കോടി രൂപയാണ് നിലവിൽ വാർഷിക വരുമാനം. ഈ വർദ്ധനവ് വഴി ഒരു വർഷം 55 കോടി രൂപ സർക്കാരിനു അധിക വരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.