തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന സൂചന നല്‍കി ധനമന്ത്രി ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ബജറ്റിനിടെയാണ് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ യഥാര്‍ഥ്യമാക്കുമെന്നത് അദ്ദേഹം പ്രഖ്യാപിച്ചത്. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
തിരുവനന്തപുരത്തെയും കോഴിക്കോടെയും മെട്രോ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭം നടപടികള്‍ സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ കൊണ്ടുവരും.