കേരളം

kerala

ETV Bharat / business

മുംബൈ ആര്‍ സിറ്റി മാളിലെ ഐകിയ ഷോറും അടച്ചുപൂട്ടുന്നു

ലോകമെമ്പാടും അറിയപ്പെടുന്ന സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർ ആയ ഐകിയയുടെ മുംബൈ ആർ-സിറ്റി മാളിലെ ഷോറൂം ഈ വർഷം പകുതിയോടെ അടച്ചുപൂട്ടും.

By PTI

Published : Feb 23, 2024, 12:26 PM IST

Swedish Furniture Retailer IKEA  IKEA to close its store at Mumbai  Mumbai R City Mall IKEA Store  ഐകിയ മുംബൈ ആർ സിറ്റി മാള്‍  സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർ ഐകിയ
Swedish Furniture Retailer IKEA

ന്യൂഡൽഹി: താഴിടാനൊരുങ്ങി മുംബൈ ആർ-സിറ്റി മാളിലെ ഐകിയ. ലേഔട്ട്, ഡിസൈൻ, സ്ഥലം എന്നിവയുടെ പരിമിതി മൂലമാണ്‌ അടച്ചുപൂട്ടുന്നത്‌. ഈ വർഷം പകുതിയോടെ സ്റ്റോർ അടച്ചുപൂട്ടുമെന്ന് സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർ ഐകിയ (IKEA) അറിയിച്ചു.

70,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റോർ 2022 ജൂണിലാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. ഐകിയ അതിന്‍റെ ആർ-സിറ്റി മാളിലെ പ്രവർത്തനങ്ങൾ ഈ വർഷം പകുതിയോടെ അവസാനിപ്പിക്കാനും ഐകിയ വോർലി, ഐകിയ നവി മുംബൈ, ഓൺലൈൻ എന്നിവയിലേക്ക് മുംബൈയിലെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും കമ്പനി തീരുമാനിച്ചു.

ലേഔട്ട്, ഡിസൈൻ, ലൊക്കേഷൻ എന്നിവയുടെ പരിമിതികള്‍ കാരണം ഗുണഭോക്താക്കള്‍ക്ക് ഐകിയയുടെ പൂര്‍ണമായ അനുഭവം നൽകാൻ കഴിഞ്ഞില്ല. എങ്കിലും, കമ്പനിയുടെ ഇന്ത്യയിലെ ഒരു പ്രധാന വിപണിയാണ് മുംബൈ. നഗരത്തിലുടനീളമുള്ള നിരവധി ഉപഭോക്താക്കളിലേക്കും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിലേക്കും എത്തിച്ചേരാൻ ഐകിയ വിപണിയിൽ നിക്ഷേപം തുടരുമെന്നും കമ്പനിയുടെ പ്രസ്‌താവനയിൽ പറയുന്നു.

'സഹപ്രവർത്തകരെയെല്ലാം ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു, ഈ വേളയിൽ അവരെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. മുംബൈയിലും ഞങ്ങളുടെ മറ്റ് യൂണിറ്റുകളിലും അവരുടെ തടസമില്ലാത്ത പരിവർത്തനം ഉറപ്പാക്കുന്നു. അവർ ഞങ്ങളോടൊപ്പം ഐകിയയിൽ യാത്ര തുടരുമെന്നാണ് പ്രതീക്ഷയെന്നും ഐകിയ ആർ സിറ്റി മാളിൽ ജോലി ചെയ്യുന്ന ആളുകളെ പ്രതിനിധീകരിച്ച്‌ കമ്പനി വ്യക്തമാക്കി

ഹൈദരാബാദ്, നവി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ മൂന്ന് വലിയ ഫോർമാറ്റ് സ്റ്റോറുകളും മുംബൈയില്‍ രണ്ട് ചെറിയ സ്റ്റോറുകളുമാണ് നിലവില്‍ ഐകിയ നടത്തുന്നത്. ഡൽഹി-എൻസിആറിൽ സ്റ്റോറുകളും ഗുരുഗ്രാമിൽ ഒരു ഷോപ്പിങ് സെന്‍ററും തുറക്കാന്‍ കമ്പനിയ്‌ക്ക് പദ്ധതിയുണ്ട്.

ABOUT THE AUTHOR

...view details