ന്യൂഡല്‍ഹി : ഹൈവേ ടോള്‍ പിരിവിനുള്ള ഇലക്‌ട്രോണിക് സംവിധാനമായ ഫാസ്‌ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേമെന്‍റ് ബാങ്കിനെ ഒഴിവാക്കി ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎല്‍). സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്ന് ഫാസ്‌ടാഗുകള്‍ വാങ്ങാനാണ് ഐഎച്ച്എംസിഎല്‍ നിര്‍ദേശം. എന്നാല്‍, പട്ടികയില്‍ പേടിഎം ഉള്‍പ്പെട്ടിട്ടില്ല.
എയർടെൽ പേയ്മെന്‍റ് ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൃശൂർ ജില്ല സഹകരണ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സരസ്വത് ബാങ്ക്, നാഗ്പൂർ നാഗ്രിക് സഹകാരി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കരൂർ വ്യാസ ബാങ്ക്, ജെ ആൻഡ് കെ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് , ഫിനോ ബാങ്ക്, ഇക്വിറ്റബിൾ സ്മോൾ ഫിനാൻസ് ബാങ്ക്, കോസ്മോസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഫാസ്‌ടാഗ് നൽകുന്നതിന് അംഗീകരിക്കപ്പെട്ട ബാങ്കുകൾ.