കേരളം

kerala

ETV Bharat / business

കുട്ടികൂട്ടുകാരുടെ ചെണ്ടുമല്ലിത്തോട്ടം; കോഴിക്കോട് പൂ കൃഷി ചെയ്‌ത് കുട്ടികൾ - ONAM FLOWER CULTIVATION - ONAM FLOWER CULTIVATION

ഓണത്തിന് പൂക്കളമൊരുക്കാൻ കുട്ടികൾ നടത്തിയ പൂ കൃഷിക്ക് നൂറുമേനി വിളവ്. ചെണ്ടുമല്ലിപൂക്കൾ കൃഷിചെയ്‌ത കുട്ടി കർഷകരുടെ വിശേഷങ്ങൾ കാണാം...

ചെണ്ടുമല്ലിത്തോട്ടം  ചെണ്ടുമല്ലി കൃഷി  FLOWER CULTIVATION KOZHIKODE  കുട്ടികളുടെ പൂ കൃഷി
Children Grow Flowers For Onam (ETV Bharat)

By ETV Bharat Kerala Team

Published : Sep 14, 2024, 10:23 PM IST

കുട്ടികൂട്ടുകാരുടെ ചെണ്ടുമല്ലിത്തോട്ടം (ETV Bharat)

കോഴിക്കോട് : ഇന്നത്തെ കാലത്ത് ഓണത്തിന് പൂക്കളം തയാറാക്കാന്‍ പണചെലവാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഓണപ്പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി ഉൾപ്പെട ഉള്ള പൂക്കൾ സുലഭമായി എത്തുന്നത്. ചെണ്ടുമല്ലിപൂക്കൾ നമ്മുടെ നാട്ടിലും നന്നായി കൃഷി ചെയ്യാമെന്ന് ഇതിനോടകം പലരും തെളിയിച്ചു കഴിഞ്ഞു. ഇവിടെ കുട്ടി കർഷകരുടെ പൂന്തോട്ടം ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

ഇരുപതോളം കുട്ടി കർഷകരാണ് ഓണപ്പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി പൂ കൃഷി ഇറക്കിയത്. പെരുവയൽ പെരിങ്ങൊളത്തെ അമേയ കലാവേദിക്ക് കീഴിലെ കുട്ടി കർഷകരുടെ ആദ്യ ചെണ്ടുമല്ലി കൃഷിയാണ് ഈ ഓണക്കാലത്തെ വർണ്ണാഭമാക്കുന്നത്. പെരിങ്ങൊളത്തെ ശാന്തിച്ചിറ വയലിലെ ഒരേക്കർ കൃഷിയിടത്തിൽ കുട്ടി കർഷകരുടെ കരപരിചരണത്തിൽ വിവിധ വർണ്ണത്തിലുള്ള ചെണ്ടുമല്ലികൾ പൂത്തുലഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴുവർഷമായി മിക്ക കൃഷികളും ചെയ്‌ത് തഴക്കം വന്നവരാണ് അമേയ കലാവേദിക്ക് കീഴിലെ ഈ കുട്ടിക്കൂട്ടങ്ങൾ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇത്തവണ ആദ്യമായി ചെണ്ടുമല്ലി കൃഷിയിലേക്ക് കൂടി മാറ്റി പിടിച്ചതാണ്. മികച്ച വിളവാണ് കുട്ടി കർഷകരുടെ ആദ്യ ചെണ്ടുമല്ലി കൃഷിയിൽ ഉണ്ടായത്. ഓണത്തിന് പൂക്കളമൊരുക്കാൻ പറിച്ചെടുത്ത് വിപണിയിൽ എത്തിക്കുന്നതും കുട്ടി കർഷകർ തന്നെയാണ്. ഇവരുടെ കാർഷിക മികവ് കേട്ടറിഞ്ഞവർ പൂക്കൾ വാങ്ങാൻ ധാരാളമെത്തുന്നുണ്ട്. കിട്ടുന്ന വരുമാനം പഠനച്ചെലവിനും സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും മാറ്റിവയ്‌ക്കും. കൂടാതെ ചെറിയൊരുതുക അടുത്ത കൃഷിയുടെ ചെലവിലേക്ക് നീക്കിവയ്‌ക്കും.

ഒഴിവുസമയങ്ങളിൽ കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുകയും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് അമേയ കലാവേദിയുടെ ലക്ഷ്യം. പെരിങ്ങൊളം ഭാഗത്തെ കുട്ടികൾ അത് ഏറ്റെടുത്തതോടെയാണ് പെരിങ്ങൊളത്തെ പച്ചപ്പകന്ന വയലുകളെല്ലാം ഓരോ കാലത്തിനും അനുയോജ്യമായ കാർഷിക സമൃദ്ധി വീണ്ടെടുത്തത്. മറ്റു കൂട്ടുകാരെല്ലാം മൊബൈലിൽ സമയം പാഴാക്കുമ്പോൾ അമേയയിലെ പല പ്രായത്തിലുള്ള ഈ കുട്ടിക്കൂട്ടങ്ങൾ മണ്ണിനെ പൊന്നാക്കി കർഷക ശ്രീകളാവുകയാണ്. ഒപ്പം മികച്ചൊരു കാർഷിക സംസ്‌കാരം വീണ്ടെടുക്കുകയുമാണ്.

Also Read : ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി വസന്തം; പൂത്തുലഞ്ഞ് പന്തീരാങ്കാവിലെ കൃഷിയിടം - Kozhikode Marigold Garden

ABOUT THE AUTHOR

...view details