പൊതുജനങ്ങള്‍ക്ക് അമൂല്‍ പാര്‍ലര്‍ തുടങ്ങാനുളള അവസരം ഒരുങ്ങുന്നു. പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡായ അമൂല്‍ അഥവാ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് ആണ് ജനങ്ങള്‍ക്ക് ഈ അവസരം ഒരുക്കുന്നത്.
നിബന്ധനകള്‍
100-150 ചതുരശ്ര വിസ്ത്രീര്‍ണമുള്ള മുറിയും 2 ലക്ഷം രൂപയും ഉണ്ടായിരിക്കണം. ഒരു പാര്‍ലര്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം രൂപ വേണ്ടിവരുമെന്നാണ് അമൂല്‍ കണക്കാക്കുന്നത്. 25,000 രൂപ തിരിച്ചു കിട്ടുന്ന ഡിപ്പോസിറ്റായി മുന്‍ കൂര്‍ അടയ്ക്കുകയും വേണം.
മുഖ്യ ആകര്‍ഷണം
റോയല്‍റ്റിയോ ഷെയറോ കമ്പനിക്കു നല്‍കാതെ സംരംഭം തുടങ്ങാമെന്നതാണ് മുഖ്യ ആകര്‍ഷണം. കൂടാതെ 20 ശതമാനം വരെ കമ്മിഷന്‍ ലഭിക്കുകയും ചെയ്യും. പാര്‍ലര്‍ ഉദ്ഘാടനത്തിന് അമൂലിന്‍റെ ഭാഗത്തു നിന്നുള്ള സഹായം ഉണ്ടാകും.
വില്‍പ്പനയ്ക്കു ലഭിക്കുന്ന ഉത്പന്നങ്ങള്‍
അമൂലിന്‍റെ പാല്‍, വെണ്ണ, നെയ്യ്, ഐസ്‌ക്രീം, പനീര്‍ തുടങ്ങി ഇരുപതോളം ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കു ലഭിക്കും. മില്‍ക്കിന്‍റെ പൗച്ച് പാക്കിന് 2.5 ശതമാനം കമ്മിഷനും മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും ഐസ്‌ക്രീമിന് 20 ശതമാനവും കമ്മിഷന്‍ ലഭിക്കും. എല്ലാ ഉത്പന്നങ്ങളും കമ്പോളത്തിലെ മികച്ച ജനപ്രിയ ഉത്പന്നങ്ങളാണ്.