കേരളം

kerala

ETV Bharat / business

അദാനി കുതിപ്പില്‍ തന്നെ; 29 ശതമാനം വളര്‍ച്ച നേടി അദാനി പവർ ലിമിറ്റഡ് - Adani Power achieves revenue growth - ADANI POWER ACHIEVES REVENUE GROWTH

നാലാം പാദത്തിലെ സാമ്പത്തിക ഫലത്തിലാണ് കമ്പനിയുടെ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

ADANI POWER  ADANI  അദാനി പവർ ലിമിറ്റഡ്  അദാനി സാമ്പത്തിക വളര്‍ച്ച
Adani Power achieves 29 percent revenue growth in Q4 of FY2024

By ETV Bharat Kerala Team

Published : May 1, 2024, 9:53 PM IST

അഹമ്മദാബാദ്: സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 29 ശതമാനം വളര്‍ച്ച നേടി അദാനി പവർ ലിമിറ്റഡ്. മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിലെ സാമ്പത്തിക ഫലത്തിലാണ് റിപ്പോര്‍ട്ട്.

2024 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ അദാനി പവറിന്‍റെ ഏകീകൃത വൈദ്യുതി വിൽപ്പന അളവ് 22.1 ബില്യൺ യൂണിറ്റിലെത്തി. വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും കുറഞ്ഞ കൽക്കരി ഇറക്കുമതി വിലയുമാണ് കുതിച്ചുചാട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.

2023 സാമ്പത്തിക വർഷത്തില്‍ 37,268 കോടി രൂപയയായിരുന്നു കമ്പനിയുടെ വളര്‍ച്ച. 2024-ലെ മൊത്തം വരുമാനം 37 ശതമാനം ഉയർന്ന് 50,960 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ കമ്പനിയുടെ തുടർ വരുമാനം 29 ശതമാനം വർധിച്ച് 13,787 കോടി രൂപയായി.

കൂടാതെ, അദാനി പവറിന്‍റെ ഇബിഐടിഡിഎ 24 സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇരട്ടിയായി വർധിച്ച് 5,273 കോടി രൂപയായി. വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ഇറക്കുമതി ഇന്ധന വില കുറഞ്ഞതുമാണ് ഈ വർദ്ധനവിന് കാരണമായത്.

Also Read :2030-ഓടെ ഇന്ത്യയില്‍ 9 ഡാറ്റ സെന്‍ററുകള്‍; 8 ബാങ്കുകളിൽ നിന്ന് 11,520 കോടി സമാഹരിച്ച് അദാനി കണക്‌സ് - AdaniConneX Data Centre

ABOUT THE AUTHOR

...view details