ബെംഗളൂരു :കോൾ ഗേൾസ് വെബ്‌സൈറ്റിൽ യുവതിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച പിജി മാനേജർ അറസ്‌റ്റിൽ. പിജി ഹോസ്‌റ്റലിനെക്കുറിച്ച് ഗൂഗിളിൽ നെഗറ്റീവ് റിവ്യൂ ഇട്ടതിനെ തുടർന്ന് പ്രതി പെൺക്കുട്ടിയുടെ മൊബൈൽ നമ്പർകോൾ ഗേൾസ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ശേഷാദ്രിപുരം പിജി ഹോസ്‌റ്റലിലെ മാനേജറായ ആനന്ദ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്.
ബെംഗളൂരു ഈസ്റ്റ് ഡിവിഷനിലെ സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം പൊലീസ് സ്റ്റേഷനിൽ ആണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശേഷാദ്രിപുരം പിജി ഹോസ്‌റ്റലിൽ മുറിയെടുത്ത പെൺക്കുട്ടി അവിടെത്തെ അന്തരീക്ഷം ഇഷ്‌ടപ്പെടാത്തതിനാൽ പിന്നീട് താമസം മാറാൻ തീരുമാനിച്ചു. വെക്കേറ്റ് ചെയ്‌ത യുവതി ഗൂഗിളിൽ പിജിയുടെ കുഴപ്പത്തെക്കുറിച്ച് നെഗറ്റീവ് റിവ്യൂ എഴുതി.