കേരളം

kerala

ETV Bharat / bharat

മുഹറം ആഘോഷത്തിനിടെ നൃത്തം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു - YOUNG MAN DIED OF HEART ATTACK

ജഗ്‌തിയാൽ ജില്ലയിൽ മുഹറം ആഘോഷത്തിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പുലി വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം.

SUDDEN DEATH OF A YOUNG MAN  DEATH OF A YOUNG MAN IN JAGTIAL  MUHARRAM FESTIVAL 2024  യുവാവ് കുഴഞ്ഞുവീണ് മരിച്ചു
YOUNG MAN DIED OF HEART ATTACK (ETV Bharat)

By ETV Bharat Kerala Team

Published : Jul 15, 2024, 8:54 AM IST

ഹൈദരാബാദ് (തെലങ്കാന) : മല്യാല ഗ്രാമത്തിലെ മുഹറം ആഘോഷത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുലിവേഷം കെട്ടി നൃത്തം ചെയ്‌തുകൊണ്ടിരുന്ന ലക്ഷ്‌മൺ ആണ് മരിച്ചത്. യുവാവിന് സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്‍റെ മരണം ഗ്രമത്തിനെയാകെ ദുഃഖത്തിലാഴ്‌ത്തി.

മുഹറം ആഘോഷങ്ങൾക്ക് ജഗ്‌തിയാൽ പ്രദേശത്ത് പുലി വേഷം കെട്ടുന്നത് പതിവാണ്. ആഘോഷങ്ങൾക്കിടയിൽ പുലിവേഷം കെട്ടി നൃത്തം ചെയ്‌തുകൊണ്ടിരുന്ന ലക്ഷ്‌മൺ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.

മാത്രമല്ല ആംബുലൻസിൽ വച്ച് ജീവനക്കാർ ലക്ഷ്‌മണിന് സിപിആറും നൽകിയിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.

Also Read:മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവാവ് മധ്യവയസ്‌കനെ കൊലപ്പെടുത്തിയതായി പരാതി

ABOUT THE AUTHOR

...view details