ബെർഹാംപൂർ: ചോക്ക് ആർട്ടിലൂടെ റാമോജി റാവുവിന് ആദരാഞ്ജലികൾ അർപ്പിച്ച് യുവാവ്. ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്നുള്ള എഞ്ചിനീയറിങ്ങ് വിദ്യാർഥിയും ശിൽപിയുമായ കെ വിജയ് കുമാർ റെഡ്ഡിയാണ് റാമോജി റാവുവിനോടുള്ള ഭക്തി സൂചകമായി അതിശയകരമായ ചോക്ക് ആർട്ട് തയ്യാറാക്കിയത്.
'ഇടിവി നെറ്റ്‌വർക്കിന്‍റെ സ്ഥാപകൻ ജൂൺ 8 ന് അന്തരിച്ചതോടെ രാജ്യത്തെ മാധ്യമങ്ങൾക്ക് ഇത് വലിയ നഷ്‌ടമാണ്. ഇത് രാജ്യത്തിന് നികത്താനാവാത്ത നഷ്‌ടമാണ്. ഈ അനശ്വര ആത്മാവിന് എന്‍റെ കലയിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് വിജയ് കുമാർ പറഞ്ഞു'.
2016 ൽ പത്മവിഭൂഷൺ ലഭിച്ച സിഎച്ച് റാമോജി റാവു ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രശസ്‌തിയിലേക്ക് ഉയർന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു. ഒരു കാർഷിക മധ്യവർഗ പശ്ചാത്തലത്തിൽ നിന്ന് വന്ന റാവു ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തി.