മാണ്ഡി:ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും പർവതശിഖരത്തിലിരുന്ന് ധ്യാനിക്കുന്ന ഒരു ഹിന്ദു പുരോഹിതന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുളു ജില്ലയിലെ സെറാജ് താഴ്‌വരയിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍വൈറലാകുന്നത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മഞ്ഞുമൂടിയ പർവതശിഖരത്തിൽ മിതമായ മഞ്ഞുവീഴ്‌ചയ്‌ക്കിടയിൽ ഒരു സിദ്ധ യോഗി യോഗയിൽ മുഴുകിയിരിക്കുന്നത് കാണാം.
കുളു ജില്ല ബഞ്ചാർ സ്വദേശിയായ സത്യേന്ദ്ര നാഥാണ് യോഗിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 മുതൽ 22 വർഷമായി യോഗ പരിശീലിക്കുന്ന സത്യേന്ദ്രനാഥിന് മാണ്ഡി ജില്ലയിലെ ബാലിചൗക്കിയിൽ കൗലന്തക് പീഠ് എന്ന പേരിൽ ഒരു ആശ്രമം ഉണ്ട്. ചിലര്‍ ധ്യാനത്തെ സനാതന ധർമ്മവുമായി ബന്ധിപ്പിക്കുമ്പോൾ മറ്റുള്ളവർ അതിനെ AI ജനറേറ്റഡ് എന്നാണ് വിശേഷിപ്പിക്കുന്നത് (Sadhu Engrossed in Yoga Atop Snow-clad Himachal Pradesh Mountain; Video Goes Viral).
സത്യേന്ദ്ര നാഥ് എന്ന ഇഷ്പുത്രൻ, പ്രിയപ്പെട്ട യോഗി
ഹിമാലയത്തിലെ സിദ്ധ പാരമ്പര്യത്തിലെ ഒരു യോഗിയാണ് ഈശ്പുത്രൻ. സത്യേന്ദ്ര നാഥിനെയാണ് ഈശ്പുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. സത്യേന്ദ്ര നാഥിന്‍റെ ഗുരു മഹായോഗിയായ ഇഷാനാഥായിരുന്നുവെന്നും അതിനാലാണ് ആളുകൾ അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ പേരിനെ അടിസ്ഥാനമാക്കി ഈശ്പുത്രൻ എന്ന പേര് നൽകിയത് എന്നുമാണ് പറയപ്പെടുന്നത്. മഹായോഗി സത്യേന്ദ്ര നാഥ് എന്നാണ് യഥാർത്ഥ പേര്.
ഹിമാലയത്തിലെ ഏക സിദ്ധന്മാരുടെ പീഠമായ കൗലാന്തക് പീഠത്തിലെ പീഠാധീശ്വരനാണ് അദ്ദേഹം. ഈശ്പുത്രയുടെ ആരാധകർ പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതായാണ് വിവരം. എട്ടിലധികം രാജ്യങ്ങളിൽ കൗലാന്തക് പീഠം യോഗയും ദേവധർമ്മവും പ്രചരിപ്പിക്കുന്നുണ്ട്.
ഈശ്പുത്രൻ പീഠാധീശ്വരനായതിനാൽ ശിഷ്യന്മാർ എപ്പോഴും അദ്ദേഹത്തിനു ചുറ്റുമുണ്ട്. എപ്പോഴും പർവതങ്ങൾ, ഇടതൂർന്ന വനങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിൽ അദ്ദേഹം ധ്യാനം ചെയ്യുന്നതായി കാണാം.