കേരളം

kerala

ETV Bharat / bharat

ഡേറ്റിങ് ആപ്പ് വഴി പണം തട്ടിപ്പ്: യോഗ അധ്യാപികയുടെ കയ്യില്‍ നിന്നും പോയത് 3.36 ലക്ഷം രൂപ - yoga teacher cheated by dating app - YOGA TEACHER CHEATED BY DATING APP

ഡേറ്റിങ് ആപ്പ് ആയ ടിന്‍ഡറിലൂടെ പരിചയപ്പെട്ടയള്‍ മുംബൈയിലെ യോഗ അധ്യാപികയില്‍ നിന്നും 3.36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ഡേറ്റിംഗ് ആപ്പുവഴി പണം തട്ടിപ്പ്  DUPED OF THREE LAKH BY DATING APP  MONEY DUPED BY TINDER  ടിന്‍ഡര്‍ വഴി പണം തട്ടിപ്പ്
Representative Image (ETV Bharat Network)

By PTI

Published : May 9, 2024, 12:52 PM IST

മുംബൈ:ഡേറ്റിങ് ആപ്പ് വഴി അധ്യാപികയില്‍ നിന്നും 3.36 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈയിലെ 46 കാരിയായ യോഗ അധ്യാപികയില്‍ നിന്നാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തി പണം തട്ടിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോക്‌ടറാണെന്ന് അവകാശപ്പെട്ട അമിത് കുമാര്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

തെക്കൻ മുംബൈയിലെ ചർച്ച്ഗേറ്റ് പ്രദേശത്തെ താമസക്കാരിയായ അധ്യാപിക അടുത്തിടെയാണ് ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ അമിത് കുമാറിനെ പരിചയപ്പെട്ടത്. ഇരുവരും ഫോൺ നമ്പറുകൾ കൈമാറി വാട്‌സ്‌ആപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്‌തു. ഏപ്രിൽ 25ന്, ഒരു സമ്മാനം കൈപറ്റാന്‍ അമിത് യുവതിയെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഡൽഹിയിലെ കൊറിയർ കമ്പനിയിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ ഇരയെ വിളിച്ച്, മാഞ്ചസ്റ്ററിൽ നിന്ന് സമ്മാനമുണ്ടെന്ന് പറഞ്ഞു. സമ്മാനം അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പണം ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു. വിളിച്ചയാൾ അറിയിച്ചതനുസരിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 3.36 ലക്ഷം രൂപ നിക്ഷേപിച്ചതായും ഇര പൊലീസിനെ അറിയിച്ചു.

താൻ കബളിപ്പിക്കപ്പെടുകയാണെന്ന് പിന്നീട് മനസിലാക്കിയ യുവതി ചൊവ്വാഴ്‌ച മറൈൻ ഡ്രൈവ് പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലേയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്‌തത്.

Also Read:ആ വാട്‌സ്ആപ്പ് മെസേജ് 'കെണി'ക്ക് പിന്നാലെ പെണ്‍കുട്ടിക്ക് നഷ്‌ടമായത് ഒരു കോടി; തിരികെ കിട്ടിയത് വെറും 10 ലക്ഷം

ABOUT THE AUTHOR

...view details