മുംബൈ:മഹാരാഷ്ട്രയിലെനാഗ്‌പൂരിൽ വോട്ട് രേഖപ്പെടുത്തിലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ ജ്യോതി ആംഗെ. വോട്ട് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എല്ലാവരും വോട്ട് ചെയ്യണമെന്നും അത് നമ്മുടെ കടമയാണെന്നും അവർ പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതും നാഗ്‌പൂരിൽ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ ആരംഭിച്ചു.
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പണ് പുരോഗമിക്കുന്നത്. ഇന്നലെയോടെ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. രാംടെക്, നാഗ്‌പൂർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്‌ചിരോളി-ചിമൂർ, ചന്ദ്രപൂർ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
എൻഡിഎ സ്ഥാനാർഥി നിതിൻ ഗഡ്‌കരിയും മഹാ വികാസ് അഘാഡി സ്ഥാനാർഥി വികാസ് താക്കറെയും തമ്മിൽ വൻ പോരാട്ടമാണ് നാഗ്‌പൂർ മണ്ഡലത്തിൽ നടക്കുന്നത്. രാംടെക്കിൽ എൻഡിഎ സ്ഥാനാർഥി രാജു പർവെയും (ശിവസേന) മഹാവികാസ് അഘാഡി സ്ഥാനാർഥി ശ്യാം കുമാർ ബാർവെയും തമ്മിലാണ് മത്സരം.