കേരളം

kerala

ETV Bharat / bharat

കുടുംബ വഴക്ക്; നാല് മക്കളെ കനാലില്‍ എറിഞ്ഞ് കൊന്ന ശേഷം സ്വന്തം ജീവനൊടുക്കാന്‍ അമ്മയുടെ ശ്രമം - WOMAN THROWS CHILDREN INTO CANAL

കര്‍ണാടകയിലെ ലെഫ്‌റ്റ് ബാങ്ക് കനാലിലാണ് യുവതി നാല് മക്കളെ എറിഞ്ഞുകൊന്നത്.

WOMAN RESCUED IN KARNATAKA  MOTHER JUMPS INTO CANAL  WOMAN RESCUED CHILDREN DROWN  FOUR CHILDREN DROWNED
The Edadande canal in Nidagundi taluk, Karnataka, where a woman jumped in after throwing her four children into it on Monday (ETV Bharat)

By ETV Bharat Kerala Team

Published : Jan 14, 2025, 12:14 PM IST

വിജയപുര: നാല് കുഞ്ഞുങ്ങളെ കനാലില്‍ എറിഞ്ഞ് കൊന്ന ശേഷം അമ്മ സ്വന്തം ജീവനൊടുക്കാന്‍ ശ്രമിച്ചു. കര്‍ണാടകയിലെ നിഡഗുണ്ടി താലൂക്കിലെ അലമാട്ടിയിലുള്ള ലെഫ്റ്റ് ബാങ്ക് കനാലിലാണ് കുഞ്ഞുങ്ങളെ എറിഞ്ഞ ശേഷം അമ്മ സ്വന്തം ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുടുംബ വഴക്കാണ് പ്രശ്‌നത്തിലേക്ക് എത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാട്ടിലെ മീന്‍പിടുത്തക്കാര്‍ക്ക് ഈ സ്‌ത്രീയെ രക്ഷപ്പെടുത്താനായി. എന്നാല്‍ കുഞ്ഞുങ്ങള്‍ നാല് പേരും മുങ്ങി മരിച്ചു. തനു നിന്‍ഗരാജ ഭജന്ത്രി(5), രക്ഷ നിന്‍ഗരാജ ഭജന്ത്രി(3), ഇരട്ടകളായ ഹസെന്‍ നിന്‍ഗരാജ ഭജന്ത്രി, ഹുസൈന്‍ നിന്‍ഗരാജ ഭജന്ത്രി(13മാസം) എന്നീ കുഞ്ഞുങ്ങളെയാണ് അമ്മ കനാലില്‍ എറിഞ്ഞ് കൊന്നത്.

പൗര്‍ണമി ദിനത്തില്‍ ദൈവികാനുഗ്രഹം തേടിയാണ് നിന്‍ഗരാജ ഭജന്ത്രിയുടെ നേതൃത്വത്തില്‍ കുടുംബം ഇവിടെയെത്തിയത്. കനാലിന് സമീപം വച്ച് ഇവരുടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. ഭാര്യയെയും കുട്ടികളെയും കനാലിന് സമീപം നിര്‍ത്തിയ ശേഷം നിന്‍ഗരാജ പെട്രോള്‍ വാങ്ങാനായി പോയി. ഇദ്ദേഹം തിരിച്ച് വന്നപ്പോഴാണ് കുഞ്ഞുങ്ങളെ കനാലില്‍ എറിഞ്ഞ് ഭാര്യ ജീവനടൊക്കാന്‍ ശ്രമിച്ചത്. സംഭവം കണ്ടു നിന്ന മീന്‍പിടിത്തക്കാര്‍ ഉടനെത്തിയ കുഞ്ഞുങ്ങളുടെ അമ്മയായ ഭാഗ്യശ്രീയെ രക്ഷപ്പെടുത്തി. എന്നാല്‍ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.

ഭാഗ്യശ്രീയുടെ ആരോഗ്യം വളരെ മോശമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇവരെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വിജയപുര ജില്ലാ ആശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സകള്‍ക്കായി മാറ്റിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് നിഡഗുണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

തലേദിവസം വീട്ടില്‍ വസ്‌തു സംബന്ധിച്ച് ഒരു തര്‍ക്കമുണ്ടായതായി നിന്‍ഗരാജ ഭജന്ത്രി വ്യക്തമാക്കി. ഭാര്യ നേരത്തെ തന്നെ സ്വയം ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അവരെ ആശ്വസിപ്പിച്ചു, അത്തരമൊരു നീക്കം നടത്തരുതെന്നും നിര്‍ദേശിച്ചു. ജോലിക്കായി ബെംഗളുരുവിലേക്ക് പോകാനും കുടുംബം തീരുമാനിച്ചു. അതിനിടെയാണ് പെട്രോള്‍ തീരുന്നത്. തിരിച്ചെത്തും വരെ അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ടാണ് പെട്രോളിനായി പോയത്. എന്നാല്‍ പിന്നീട് ആരോ കനാലിലേക്ക് ചാടുന്ന ശബ്‌ദമാണ് താന്‍ കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രേരണ എന്നിവയുണ്ടെങ്കിലോ സുഹൃത്തുക്കളുടെ മാനസികാവസ്ഥയില്‍ ആശങ്കയുണ്ടെങ്കിലോ സ്നേഹ ഫൗണ്ടേഷൻ-04424640050 (24x7 ലഭ്യമാണ്) നമ്പറിലേക്ക് വിളിക്കാവുന്നതാണ്. അല്ലെങ്കിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻ്റെ ഹെൽപ്പ് ലൈൻ-9152987821 എന്ന നമ്പറിൽ വിളിക്കുക(തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ രാവിലെ 8 മുതൽ രാത്രി 10 വരെ).

Also Read:എൻഎം വിജയൻ്റെയും മകൻ്റെയും മരണം; ഐസി ബാലകൃഷ്‌ണനെതിരെയും എൻഡി അപ്പച്ചനെതിരെയും പ്രേരണാക്കുറ്റം ചുമത്തി

ABOUT THE AUTHOR

...view details