കേരളം

kerala

ETV Bharat / bharat

ഗോവയ്ക്ക് പകരം ഹണിമൂണ്‍ യാത്ര അയോധ്യയിലേക്ക്; വിവാഹമോചനം തേടി യുവതി കോടതിയില്‍ - Woman files for divorce

അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണിനായി കൊണ്ടുപോയ ഭര്‍ത്താവിനെതിരെ വിവാഹമോചന പരാതിയുമായി യുവതി.

ഹണിമൂണ്‍ അയോധ്യയിലേക്ക്  വിവാഹ മോചനം തേടി യുവതി  Woman files for divorce  Honeymoon In Ayodhya Case
Woman files for divorce after husband takes her to Ayodhya

By ETV Bharat Kerala Team

Published : Jan 26, 2024, 1:57 PM IST

ഭോപ്പാല്‍:ഗോവയ്ക്ക് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണിന് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ വിവാഹമോചന ഹര്‍ജിയുമായി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19-നാണ് യുവതി ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്‌തത് (Woman files for divorce after husband takes her to Ayodhya-Varanasi instead of Goa for honeymoon).

അഞ്ചുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്പളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം.

വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. എന്നാല്‍ ഹണിമൂണ്‍ യാത്ര ഇന്ത്യയ്ക്കുള്ളില്‍ മതിയെന്ന് ഭര്‍ത്താവ് വാശിപിടിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു.

മാതാപിതാക്കളെ വിട്ട് ദൂരേക്ക് മാറിനില്‍ക്കാനാവില്ല എന്ന കാരണം കൊണ്ടാണ് വിദേശത്തേക്ക് പോകാന്‍ പോകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞത്. വിദേശയാത്രയ്‌ക്ക് പകരം ഇന്ത്യയില്‍ എവിടെയെങ്കിലും ഹണിമൂണ്‍ ആഘോഷിക്കാന്‍ കൊണ്ടുപോകാമെന്നും ഉറപ്പ് നല്‍കി. ഒടുവില്‍ ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇരുവരും തീരുമാനിച്ചു.

എന്നാല്‍, ഗോവയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് ഭര്‍ത്താവ് വിമാന ടിക്കറ്റെടുത്തത്. യാത്രയുടെ തലേദിവസമാണ് ഇയാള്‍ ഇക്കാര്യം യുവതിയെ അറിയിച്ചത്. തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ തന്നെ യുവതി വിവാഹമോചനത്തിനായുള്ള നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം, യുവതി നിസാരമായ കാര്യങ്ങളെ വലിയ പ്രശ്‌നങ്ങളായി ചിത്രീകരിക്കാനാണ് യുവതിയുടെ ശ്രമം എന്നാണ് ഭര്‍ത്താവിന്‍റെ വാദം.

ABOUT THE AUTHOR

...view details