ഹോഷിയാർപൂർ (പഞ്ചാബ്): ഗെയിമിംഗ് പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടിയ ഭാര്യക്കായി ഭർത്താവ് പൊലീസിനെ സമീപിച്ചു. യുവതിയെ കാണാതെയായിട്ട് ഒരു വര്‍ഷമായി. 2011ലാണ് ഹാജിപൂർ സ്വദേശിയായ അശ്വനി കുമാർ സംഗ്രൂർ ജില്ലയിലെ മൂനാക് ഗ്രാമത്തിൽ നിന്നുള്ള അനിത കൗശികിനെ വിവാഹം കഴിച്ചത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ അനിത മണിക്കൂറുകളോളം മൊബൈലിൽ 'ഫ്രീ ഫയർ' ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് അശ്വനി പറഞ്ഞു.
2000ൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോം വഴി അനിത ഒരു യുവാവിനെ പരിചയപ്പെട്ടിരുന്നുവെന്നും പിന്നീട് അയാളോടൊപ്പം ഒളിച്ചോടിയെന്നും അശ്വനി ആരോപിച്ചു. അനിത യുവാക്കളുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. വീടും രണ്ട് മക്കളെയും ഉപേക്ഷിക്കാൻ അനിതയെ പ്രേരിപ്പിച്ചത് യുവാവാണ്. ഒരു വർഷത്തിലേറെ കഴിഞ്ഞെങ്കിലും അവളെ എവിടെയും കണ്ടെത്താനായില്ലെന്ന് അയാൾ പറഞ്ഞു.