മുംബൈ: ഡ്രൈവിങ് അറിയാതെ കാര്‍ ഓടിച്ച് ഇൻസ്റ്റഗ്രാം റീല്‍ എടുക്കാനുള്ള ശ്രമത്തിനിടെ 23കാരി മരിച്ചു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലുള്ള ഛത്രപതി സംഭാജിനഗര്‍ സ്വദേശി ശ്വേത ദീപക് സുരവാസെ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. ഇന്നലെ (ജൂണ്‍ 17) വൈകുന്നേരത്തോടെയാണ് സംഭവം.
മരിച്ച ശ്വേതയും സുഹൃത്ത് ശിവരാജ് സഞ്ജയും ടൊയോട്ട എറ്റിയോസിൽ സൂളിഭഞ്ജനിലെ ദത്ത് ക്ഷേത്ര പരിസരത്തെത്തി. അവിടെ വച്ച് ഇരുവരും മൊബൈല്‍ ഫോണില്‍ റീലുകള്‍ പകര്‍ത്തി. ഇതിനിടെ താൻ കാര്‍ ഓടിക്കുന്ന ഒരു റീല്‍ എടുത്ത് നല്‍കാൻ ശ്വേത സുഹൃത്തിനോട് ആവശ്യപ്പെട്ടു.