ന്യൂഡൽഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നും (ജൂലൈ 31) തുടരുന്നു. വയനാട്ടിലെ ഉരുൾപൊട്ടലില്‍ ജില്ലയ്ക്കുള്ള സാമ്പത്തിക പാക്കേജ് ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് എംപി ഹൈബി ഈഡൻ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ഇന്നലെ (ജൂലെെ 30) ലോക്‌സഭയിലും രാജ്യസഭയിലും വയനാട്ടിലെ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സമീപകാല ദുരന്തങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു.
അതേസമയം രാജ്യസഭയിൽ ഔദ്യോഗിക ഭാഷ സമിതിയിലേക്ക് തെരഞ്ഞെടുപ്പിനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. കേന്ദ്രമന്ത്രി കിരൺ റിജിജുവും ലോക്‌സഭയിൽ കോൺഗ്രസിന്‍റെ ഉപനേതാവ് ഗൗരവ് ഗൊഗോയും ബിസിനസ് ഉപദേശക സമിതിയുടെ രണ്ടാം റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിക്കും. ഭാരതീയ വായുയാൻ വിധേയക് എന്ന പുതിയ ബില്ലിന്‍റെ അവതരണം, 2024-25 വര്‍ഷത്തെ റെയിൽവേ മന്ത്രാലയത്തിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും കീഴിലുള്ള ഗ്രാന്‍ഡുകൾക്കായുള്ള ഡിമാൻഡുകൾ സംബന്ധിച്ച ചർച്ചകളും വോട്ടെടുപ്പും ഇന്ന് നടക്കും.
മന്ത്രി നിമുബെൻ ജയന്തിഭായ് ബംഭാനിയ പിഎംജികെഎവൈ, നാടൻ ധാന്യങ്ങളുടെ ഉത്‌പാദനവും വിതരണവും സംബന്ധിച്ച ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് പ്രസ്‌താവനകൾ നടത്തും. 2024-25ലെ കേന്ദ്ര ബജറ്റിന്‍റെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ബജറ്റ് ചർച്ചയും പാർലമെന്‍റിൽ തുടരും. ഗതാഗതം, വിനോദ സഞ്ചാരം, സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ 342ാം റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന ശുപാർശകൾ നടപ്പാക്കുന്നതിന്‍റെ സ്ഥിതി രാജ്യസഭയിൽ ഹർഷ് മൽഹോത്ര അവതരിപ്പിക്കും.
കൗൺസിൽ ഓഫ് സ്റ്റേറ്റ്സിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്‍റെയും ചട്ടങ്ങളിലെ റൂൾ 272 സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം എൽ മുരുകൻ അവതരിപ്പിക്കും. അതേസമയം ജാതി സെൻസസ്, വനിത സംവരണം വിഷയങ്ങൾ കോൺഗ്രസ് ലോക്‌സഭയിൽ ഉന്നയിക്കും. കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ ഈ വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.
Also Read: ബജറ്റില്‍ ജാതിഭേദം, പിന്നാക്ക വിഭാഗങ്ങളെ ക്രൂരമായി അവഗണിച്ചു; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - Rahul Gandhi Criticized Modi