കേരളം

kerala

ETV Bharat / bharat

സരസ്വതി ദേവിയെ മോശമായി കൊത്തിവച്ചു, വിവാദമായി സര്‍ക്കാര്‍ കോളജിലെ വിഗ്രഹം; എബിവിപി പ്രതിഷേധം

വിഗ്രഹം സ്ഥാപിച്ചത് വസന്ത പഞ്ചമി നാളില്‍ ത്രിപുര ഗവണ്‍മെന്‍റ് കോളജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്‌റ്റില്‍. മതവികാരം വൃണപ്പെടുത്തിയെന്ന് എബിവിപി. പിന്നാലെ സാരി കൊണ്ട് വിഗ്രഹം മറച്ചു.

Vulgar Saraswati idol  Vulgar Saraswati idol at College  ABVP  സരസ്വതി ദേവിയുടെ വിവാദ വിഗ്രഹം  വസന്ത പഞ്ചമി
vulgar-saraswati-idol-at-tripura-government-college

By ETV Bharat Kerala Team

Published : Feb 15, 2024, 7:48 AM IST

അഗര്‍ത്തല (ത്രിപുര) :ത്രിപുര ഗവണ്‍മെന്‍റ് കോളജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്‌റ്റിന് മുന്നില്‍ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി വിവാദം (Vulgar Saraswati idol at Tripura Government College). വസന്ത ചഞ്ചമി ദിവസം കോളജില്‍ സ്ഥാപിച്ച വിഗ്രഹമാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. വിഗ്രഹം അശ്ലീലതയുള്ളതാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെയും മതവികാരത്തെയും വൃണപ്പെടുത്തി എന്നും ആരോപിച്ച് ആര്‍എസ്‌എസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എബിവിപി (ABVP) രംഗത്തെത്തി.

എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ കോളജ് അധികൃതര്‍ വിഗ്രഹം സാരികൊണ്ട് പുതപ്പിക്കുകയായിരുന്നു. മതവികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ദിബാകര്‍ ആചാരി പ്രതികരിച്ചു.

'രാജ്യത്താകെ സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ് വസന്ത പഞ്ചമി. സര്‍ക്കാര്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്‌റ്റ് കോളജില്‍ (Tripura Government College of Art and Craft) സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയില്‍ കൊത്തിവച്ചിരിക്കുന്നു എന്ന വിവരം അറിഞ്ഞു. അവിടെ ആരാധന നടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഉടന്‍ കോളജിലെത്തി ആരാധന നിര്‍ത്തി വയ്‌ക്കാന്‍ ആവശ്യപ്പെട്ടു. വിഗ്രഹത്തില്‍ സാരി കൊണ്ട് പുതപ്പിക്കാനും ഞങ്ങള്‍ കോളജ് അധികൃതരോടും വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയുണ്ടായി. ഏത് വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും ഇത്തരം ഉദ്യമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കും' -ദിബാകര്‍ ആചാരി പറഞ്ഞു.

കോളജ് അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി മണിക് സാഹ കര്‍ശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥി സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details