തിരുവനന്തപുരം:12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ (29.05.2024) ഉച്ചയ്‌ക്ക് രണ്ടു മണിക്ക് നടക്കും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. വിപണിയിൽ ഇറക്കിയിട്ടുള്ള 42 ലക്ഷം ടിക്കറ്റുകളിൽ ഇനി വിൽക്കാനുള്ളത് 92,200 ടിക്കറ്റുകൾ മാത്രം. 27.05.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്കാണിത്.
ഇന്നും നറുക്കെടുപ്പ് ദിനമായ നാളെ ഉച്ചയ്ക്ക് മുമ്പുമായി ഇത്രയും ടിക്കറ്റുകൾ കൂടി വിറ്റു പോകുമെന്നാണ് സാധ്യതകൾ വ്യക്തമാക്കുന്നത്. ഒരു കോടി വീതം ആറു പരമ്പരകൾക്ക് നൽകുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നൽകുന്ന (ആറു പരമ്പരകൾക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകൾക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നൽകുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്.